കൊടകര:വിദേശമദ്യം ശേഖരിച്ച് അനധികൃത വില്‍പ്പന നടത്തിയ ആള്‍ അറസ്റ്റില്‍. കൊടകര മനക്കുളങ്ങര കൊച്ചേരി വീട്ടില്‍ സിജോ(40) ആണ് അറസ്റ്റിലായത്. 35 കുപ്പി വിദേശ മദ്യമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ബിവറേജുകളില്‍ നിന്ന് മദ്യം വാങ്ങി ശേഖരിച്ച് കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തി വരികയായിരുന്നു.
ഫോണ്‍ വഴി ഓര്‍ഡര്‍ എടുത്ത് ഗൂഗിള്‍ പേ വഴി പണമടച്ചാല്‍ പറയുന്ന സ്ഥലത്ത് സ്‌കൂട്ടറില്‍ ഇയാള്‍ സാധനം എത്തിക്കും. മദ്യശാലകള്‍ അവധിയുള്ള ദിവസങ്ങളില്‍ ഇയാള്‍ വന്‍ തോതിലാണ് കച്ചവടം നടത്തിയിരുന്നത്.
ഒരു കുപ്പിക്ക് ഡിമാന്റ് അനുസരിച്ച് ഇരുന്നൂറു രൂപ വരെ കൂടുതല്‍ വാങ്ങിയിരുന്നു. മദ്യകുപ്പികള്‍ പല സ്ഥലങ്ങളിലായി ഒളിപ്പിച്ച് വച്ച് ഓര്‍ഡര്‍ അനുസരിച്ച് എടുത്തു കൊണ്ടുപോയായിരുന്നു വില്‍പ്പന.