കൊടകര: സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാലയത്തില്‍ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം പ്രിന്‍സിപ്പല്‍ പി ജി ദിലീപ് പ്രഖ്യാപിച്ചു. മാനേജര്‍ ടി.കെ സതീഷ് , അസിസ്റ്റന്റ് മാനേജര്‍ സതീഷ് ശങ്കര്‍ , സീനിയര്‍ വൈസ് പ്രിന്‍സിപ്പല്‍ സീമ ജി മേനോന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
സ്‌കൂള്‍ ഹെഡ് ബോയ് ,ഹെഡ് ഗേള്‍ , അസിസ്റ്റന്റ് ഹെഡ് ബോയ് , അസിസ്റ്റന്റ് ഹെഡ് ഗേള്‍ ,ജനറല്‍ ക്യാപ്റ്റന്‍ , ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി , സ്റ്റുഡന്റ് എഡിറ്റര്‍, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കും വിവിധ ഹൌസ്(റെഡ്, ബ്ലൂ, ഗ്രീന്‍, യെല്ലോ) കളിലേക്കുള്ള ക്യാപ്റ്റന്‍ സ്ഥാനങ്ങളിലേക്കും മത്സരിച്ചു ഒന്നാമതെത്തിയ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.