
കൊടകര : ആനനന്ദപുരം ഹരിശ്രീ വാദ്യകലാക്ഷേത്രത്തിന്റെ വാര്‍ഷികാഘോഷവും പുരസ്‌കാരസമര്‍പ്പണവും തറക്കല്‍ ക്ഷേത്രംഹാളില്‍ നടന്നു. കൊച്ചിന്‍ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് വി.നന്ദകുമാര്‍ ഉദ്ഘാടനവും പുരസ്‌കാരസമര്‍പ്പണവും നടത്തി. കേളത്ത് സുന്ദരന്‍മാരാര്‍ അധ്യക്ഷത വഹിച്ചു.
പരയ്ക്കാട് തങ്കപ്പന്‍മാരാര്‍, കല്ലൂര്‍ രഘു എന്നിവര്‍ക്ക് ഓര്‍മക്കായ് പുരസ്‌കാരവും സുരേഷ്‌കുമാര്‍ ചെമ്പത്തിന് ആസ്വാദക പുരസ്‌കാരവും അഖില്‍ കുറുമാലി, കൃഷ്ണപ്രസാദ് പുതുക്കാട് എന്നിവര്‍ക്ക് ഹരിശ്രീ പുരസ്‌കാരവും സമര്‍പ്പിച്ചു. കിഴക്കൂട്ട് അനിയന്‍മാരാര്‍, കേന്ദ്രചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ് അംഗം സി.സി.സുരേഷ്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, മുരിയാട് ഗ്രാമപഞ്ചായത്ത്് മെമ്പര്‍ വൃന്ദകുമാരി, ക്ഷേത്രവാദ്യകലാ അക്കാദമി ജില്ലാ പ്രസിഡണ്ട് ചൊവ്വല്ലൂര്‍ മോഹനന്‍, തറക്കല്‍ ക്ഷേത്രസമിതി പ്രസിഡണ്ട് മജു, മേളകലാസംഗീതസമിതി സെക്രട്ടറി കൊടകര ഉണ്ണി, എന്നിവര്‍ പ്രസംഗിച്ചു.
കലാക്ഷേത്രം സെക്രട്ടറി പവിദാസ് ആറാട്ടുപുഴ സ്വാഗതവും പ്രസിഡണ്ട് രഞ്ജിത്ത് പുതുക്കാട് നന്ദിയും പറഞ്ഞു.തുടര്‍ന്ന് ആനന്ദപുരം ഹരിശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്സ്, തൃക്കൂര്‍ ഗൗരികൃഷ്ണ നൃത്തവിദ്യാലയം എന്നിവരുടെ വിവിധകലാപരിപാടികളും അരങ്ങേറി.