കൊടകര : കാവില്‍ ദേശക്കാരുടെ ആഭിമുഖ്യത്തില്‍ ജനുവരി 24 ന് നടക്കുന്ന പുത്തുകാവ് താലപ്പൊലിയോടനുബന്ധിച്ച ആഘോഷക്കമ്മിറ്റി രൂപീകരിച്ചു. ഉണ്ണി പോറാത്ത് ജനറല്‍ കണ്‍വീനറും ഇ.രവീന്ദ്രന്‍, ബിജോയ് ബാലകൃഷ്ണന്‍ എന്നിവര്‍ ജോ.കണ്‍വീനര്‍മാരുമാണ്.സബ് കമ്മിറ്റി കണ്‍വീനര്‍മാരായി ടി.ശിവന്‍(ഫിനാന്‍സ്), അനീഷ് പി.ഡി(ആന,ആനച്ചമയം,മേളം), ഇ.രവീന്ദ്രന്‍ (ക്ഷേത്രച്ചടങ്ങുകള്‍) കൊടകര ഉണ്ണി (പബ്ലിസിറ്റി), ആര്‍.സുരേഷ്ബാബു(ലൈറ്റ് ആന്റ് സൗണ്ട്,പന്തല്‍), മനോജ് ടി.എന്‍(കലാപരിപാടി & വെടിക്കെട്ട്), വി.എസ്.വത്സകുമാര്‍ ( ക്രമസമാധാനം), കെ.ഭാസ്‌കരന്‍(ഭക്ഷണം), കെ.എസ്.ചന്ദ്രന്‍ (നടയ്ക്കല്‍ പറ).