Breaking News

പൂനിലാര്‍ക്കാവില്‍ തൃക്കാര്‍ത്തിക ഭക്തിസാന്ദ്രം

കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ തൃക്കാര്‍ത്തികയോടനുബന്ധിച്ച് ഇന്നലെ നടന്ന കാഴ്ചശിവേലി

കൊടകര:പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഭക്തിസാന്ദ്രമായി.  പള്ളിയുണര്‍ത്തല്‍, അഷ്ടപദി, ഉഷപൂജ, ശ്രീഭൂതബലി, പുറത്തേക്ക് എഴുന്നള്ളിപ്പ്,  പഞ്ചാരിമേളം,  കളഭാഭിഷേകം, ഉച്ചപൂജ, കാഴ്ചശിവേലി, പഞ്ചവാദ്യം,ധ്രുവം മേളം, വൈക്കം ഷാജി, വൈക്കം സുമോദ്, കാവാലം ബി.ശ്രീകുമാര്‍, ചെറായി മനോജ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ സ്‌പെഷ്യല്‍ നാദസ്വരക്കച്ചേരി, മണ്ഡപത്തില്‍ ബ്രാഹ്മണിപ്പാട്ട്, കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ്, കാവില്‍ പടിഞ്ഞാറേ നട കൂട്ടായ്മയുടെ താലിവരവ്, കോഴിക്കോട് രംഗഭാഷയുടെ ‘മൂക്കുത്തി’ നാടകം, കാര്‍ത്തിക വിളക്ക്, വിളക്കാചാരം, ഇടയ്ക്കാപ്രദക്ഷിണം,പഞ്ചവാദ്യം, മേളം, സാംബവനൃത്തം, കാളകളി   എന്നിവയുണ്ടായി.

ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി,  അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി,  അനിയന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ  നടുവത്ത് പത്മനാഭന്‍ നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. മേളത്തിന് പെരുവനം സതീശന്‍ മാരാരും പഞ്ചവാദ്യത്തിന് വൈക്കം ചന്ദ്രന്‍മാരാരും നേതൃത്വം നല്‍കി. എഴുന്നള്ളിപ്പിന് 5 ആനകള്‍ അണിനിരന്നു. കാഞ്ഞിരക്കാട്ട്് ശേഖരന്‍ ഭഗവതിയുടെ തിടമ്പേറ്റി.   ദേവസ്വം പ്രസിഡണ്ട് ഡി.നിര്‍മ്മല്‍,സെക്രട്ടറി ഇ.രവീന്ദ്‌നര്‍,ട്രഷറര്‍ സുരേഷ് മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!