Breaking News

അതിരുദ്രമഹായാഗം : യജ്ഞശാലക്ക് കാല്‍നാട്ടി

കൊടകര വട്ടേക്കാട് തപോവനത്തില്‍  അതിരുദ്രമഹായാഗശാലയുടെ പന്തല്‍ കാല്‍നാട്ട് കര്‍മ്മം വിനീത് ഭട്ട് തന്ത്രി നിര്‍വഹിക്കുന്നു.

കൊടകര : വട്ടേക്കാട് തപോവനം  നവഗ്രഹ ശിവക്ഷേത്രത്തില്‍  ജനുവരി 9 മുതല്‍ 19 വരെ നടക്കുന്ന അതിരുദ്ര മഹായാഗത്തിന്റെ യജ്ഞശാലയുടെ കാല്‍നാട്ട് കര്‍മ്മം  ഹൈദരാബാദ് വിനീത് ഭട്ട് തന്ത്രി നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച സമ്മേളനം സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  യാഗയജമാനനന്‍  അശ്വനിദേവ്  അദ്ധ്യക്ഷത വഹിച്ചു.

പെരുമ്പടപ്പ് മന ഋഷികേശന്‍  സോമയാജിപ്പാട് മുഖ്യാതിഥിയായി.ജനറല്‍ കണ്‍വീനര്‍  കെ. ആര്‍. ദിനേശന്‍ , കൊടകര ഗ്രാമപഞ്ചായത്തംഗങ്ങളായ ടിവി.പ്രജിത്ത്,  സജിനി സന്തോഷ്, ജില്ല കാര്യവാഹക് എം. കൃഷ്ണകുമാര്‍, അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം മാനേജിംഗ് ഡയറക്ടര്‍ എന്‍.പി.ശിവന്‍, ഹരീഷ് ഭട്ട്, , ാഗം കോഡിനേറ്റര്‍ എം.പി.വിശ്വംഭരന്‍   ശാന്തി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!