കൊടകര: ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയിലെ അംഗങ്ങളുടെ സാഹിത്യ കൃതികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കയ്യെഴുത്തു മാസികയുടെ പ്രകാശനം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദിവ്യ ഷാജു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമനി നല്കി നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജി രജീഷ് അധ്യക്ഷത വഹിച്ചു. യോഗ പരിശീലകന് എം എം കൃഷ്ണന് യോഗ ക്ലാസ് നടത്തി. ലൈബ്രേറിയന്‍ സുഷമ ടി ശാന്തന്, വനിതാവേദി ചെയര്‍പേഴ്സണ്‍ മഞ്ജു വിശ്വനാഥ്, ശോഭന സുമന് എന്നിവര്‍ സംസാരിച്ചു.