കൊടകര : പൂനിലാര്‍ക്കാവിലമ്മയുടെ പെരുവനത്തേക്കുള്ള പുറപ്പാട് ഭക്തിസാന്ദ്രമായി. പാണികൊട്ടി ചെമ്പടയുടെ അകമ്പടിയോടെയാണ് പുറത്തേക്കെഴുന്നള്ളിത്. വടകുറുമ്പക്കാവ ്ദുര്‍ഗാദാസന്‍ ഭഗവതിയുടെ തിടമ്പേറ്റി. ഗോപുരത്തിനുമുമ്പിലെത്തി ത്രിപുട കൊട്ടിയശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ പുറപ്പെട്ട ഭഗവതിക്ക് പുതുക്കാട് തൊറവ് നടുവത്ത് മനയ്ക്കല്‍ ഇറക്കിപൂയുണ്ടായി.
വൈകീട്ട് തന്ത്രി ഇല്ലമായ കടലാശ്ശേരി തെക്കേടത്ത് പെരുമ്പടപ്പ് മനയില്‍ പറയെടുപ്പിനും ഇറക്കിപൂജക്കും ശേഷമാണ് പെരുവനം പൂരത്തില്‍ പങ്കെടുത്തത്. രാത്രി പെരുവനം മതില്‍ക്കകത്ത് നെട്ടിശ്ശേരി ശാസ്താവ് നായകസ്ഥാനം അലങ്കരിച്ച വിളക്കെഴുന്നള്ളിപ്പില്‍ പങ്കെടുത്തു. 3 ന് വൈകീട്ട് 6 ന് ദേവീസോദരിയായ ചാലക്കുടി പിഷാരിക്കല്‍ ഭഗവതിയോടൊപ്പമാണ് ആറാട്ടുപുവ പൂരത്തിനായി എഴുന്നളളുക.
ചിത്രം :