ചെമ്പുച്ചിറ: കുട്ടികളിലെ മാനസിക ആരോഗ്യം വളർത്തുന്നതിനും , പ്രകൃതി സംരക്ഷണം ഊട്ടി ഉറപ്പിക്കുന്നതിനുമായി ചെമ്പുച്ചിറ ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിലെ SPC യൂണിറ്റിന്റെ ചതുർദിന വേനലവധിക്കാല ക്യാമ്പ് സ്ക്കൂളിൽ ആരംഭിച്ചു. വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ SHO ശ്രീ. J ജയ്സൺ പതാക ഉയർത്തിയതിനെ തുടർന്ന് PTA പ്രസിഡന്റ് ശ്രീ. VP സുധീഷിന്റെ അധ്യക്ഷതയിൽ ഉത്ഘാടന യോഗം നടന്നു.
സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. PS ലിജ സ്വാഗതം പറഞ്ഞ യോഗത്തിൽ ബഹു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. VS പ്രിൻസ് ക്യാമ്പിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീ. NP അഭിലാഷ്, MPTA പ്രസിഡന്റ് ശ്രീമതി.മഞ്ജു സജി, SPC PTA പ്രസിഡന്റ് ശ്രീമതി. അനിത ശശി, SMC ചെയർമാൻ ശ്രീ.സുഭാഷ് ചന്ദ്രബോസ്, സീനിയർ സ്ക്കൂൾ അസിസ്റ്റന്റ് ശ്രീമതി KG ഗീത, സ്റ്റാഫ് സെക്രട്ടറി ശ്രീമതി.PV ബായി എന്നിവർ ആശംസകളറിയിച്ച യോഗത്തിന് ഹെഡ് മാസ്റ്റർ ശ്രീ. MS രാജീവ് നന്ദിയും അറിയിച്ചു.