കൊടകര : പന്തല്ലൂര്‍ സ്വദേശിയായ ശശിധരന്‍ തച്ചപ്പുള്ളിയുടെ മുകിലില്ലാ മാനം കഥാസമാഹാരത്തിന്റെ പ്രകാശനം കവിയും ഗാനരചയിതാവുമായ രാപ്പാള്‍ സുകുമാരമേനോന്‍ നടനും തിരക്കഥാകൃത്തുമായ കൊടകര കുഞ്ഞുണ്ണിക്ക് നല്‍കി നിര്‍വഹിച്ചു. പുതുക്കാട് പ്രജ്യോതി വിദ്യാനികേതന്‍ ഡയറക്ടര്‍ ഡോ.ഹര്‍ഷജന്‍ പഴയാറ്റില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പറപ്പൂക്കര പഞ്ചായത്തംഗം നന്ദിനി സതീശന്‍ അധ്യക്ഷത വഹിച്ചു.
കൊടകര ഉണ്ണി, അരുണ്‍ പന്തല്ലൂര്‍, സുബ്രഹ്മണ്യന്‍ പന്തല്ലൂര്‍, അഡ്വ.ജയരാജന്‍ ,ശശിധരന്‍ തച്ചപ്പുള്ളി എന്നിവര്‍ പ്രസംഗിച്ചു.