Breaking News

കൊടകരയിൽ കടകൾ തകർത്തു : വ്യാപാരിവ്യവസായികൾ കടകളടച്ചു പ്രതിഷേദിച്ചു.

കൊടകര : ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പത്ത് കച്ചവട സ്ഥാപനങ്ങള്‍ രാത്രിയില്‍ ഒരു സംഘം പൊളിച്ചു നിരത്തി. വിവരമറിഞ്ഞെത്തിയ ബേക്കറി ഉടമയെ സംഘം തോക്കും വടിവാളും ഉയര്‍ത്തി ഭീഷണിപ്പെടുത്തി. 15 മിനിറ്റുകള്‍ക്കകം കടകള്‍ പൊളിച്ച് വാഹനങ്ങളും സംഘവും രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം.

കൊടകരക്ക് വരേണ്ട ഒരു കല്യാണ പാർട്ടിയുടെ ബസ്‌ തൃശൂർ അത്താണിയിൽ കേടായി എന്നും അവരെ പോയി കൊണ്ടരാൻ പറഞ്ഞ് അഞ്ഞൂറ് രൂപ അഡ്വാൻസ്‌, രാത്രിയിൽ അവിടെ ഉണ്ടായിരുന്ന എല്ലാ ഓട്ടോ റിക്ഷകൾക്കും കൊടുത്തു. കെട്ടിടം പൊളിക്കുന്നത് ആരും അറിയാതിരിക്കാൻ വേണ്ടിയായിരുന്നു അത്. അങ്ങനെ അവർ ഓട്ടം പോയ സമയത്താണ് സംഭവം നടന്നത്. സംഭവം എങ്ങനെയോ അറിഞ്ഞെത്തിയ പ്രിയ ബേക്കറി ഉടമയെ തോക്കും വടിവാളും കാണിച്ചു ഗുണ്ടകൾ  ഭീഷണിപ്പെടുത്തി. അതോടെ അദ്ദേഹം അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ലക്ഷകനക്കിന്നു രൂപയുടെ  നാശനഷ്ടം സ്ഥിതീകരിച്ചു. ഇന്ന്  കൊടകരയിൽ വ്യാപാരിവ്യവസായികൾ    കടകളടച്ചു പ്രതിഷേദിക്കുന്നു. കടകൾ പൊളിച്ചു നീക്കാൻ കോടതി വിധി ഉണ്ടായിരുന്നിട്ടും കടക്കാർ തെയ്യരായിരുന്നില്ല.

കൊടകര ജങ്ഷനില്‍ പടിഞ്ഞാറ് ഭാഗത്തെ വടക്കേത്തല അല്‍ജോയുടെ ബേക്കറി, വാസുദേവന്റെ ആയുര്‍വേദ മരുന്നുകട, നന്ദനന്റെ സ്‌റ്റേഷനറിക്കട, ദാസന്റെ ഫ്രൂട്ട്‌സ് കട, ജോസ്, രാജി എന്നിവരുടെ പച്ചക്കറിക്കട, ശബരി ബാര്‍ബര്‍ ഷോപ്പ്, സാബുവിന്റെ പൂക്കട, ജോബിയുടെ ബേക്കറി, അന്തോണിയുടെ ഫ്രൂട്ട്‌സ് കട, സുകുവിന്റെ ബാര്‍ബര്‍ ഷോപ്പ് എന്നിവയാണ് പൊളിച്ചത്. കടകളിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും നശിപ്പിച്ചു.ടൗണ്‍ വികസനത്തിന്റെ ഭാഗമായി റോഡരികില്‍ പുതുതായി ടൈല്‍ വിരിച്ച നടപ്പാതയ്ക്കും കേടു പറ്റിയിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതിക്കമ്പികളും പൊട്ടിയ നിലയിലാണ്.

ബേക്കറിയുടമ അല്‍ജോയുടെ മൊഴിയനുസരിച്ച് കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചതായി കൊടകര പോലീസ് എസ്‌ഐ എം.എസ്. വര്‍ഗ്ഗീസ് പറഞ്ഞു. കാലപ്പഴക്കംകൊണ്ട് ജീര്‍ണ്ണാവസ്ഥയിലായ കെട്ടിടങ്ങളുടെ ഒരുഭാഗത്തെ മുറികള്‍ കഴിഞ്ഞവര്‍ഷം ഇടിഞ്ഞു വീണിരുന്നു. യാത്രക്കാര്‍ക്ക് ഭീഷണിയായി അപകടാവസ്ഥയിലുള്ള മുറികള്‍ പൊളിച്ചു നീക്കാന്‍ കൊടകര പഞ്ചായത്ത് നേരത്തേ നോട്ടീസ് നല്‍കിയിരുന്നു

സംഭവത്തില്‍ പ്രതിഷേധിച്ച് കൊടകരയിലെ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു. നടപടിയാവശ്യപ്പെട്ട് വ്യാപാരി സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. രാഷ്ട്രീയ സംഘടനകളും തൊഴിലാളി അസോസിയേഷനുകളും പ്രതിഷേധ യോഗം ചേര്‍ന്നു.

സ്ഥാപനങ്ങള്‍ തകര്‍ത്തവരെ ഉടന്‍ പിടികൂടണമെന്ന് സി.പി.എം. കൊടകര സൗത്ത് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധയോഗത്തില്‍ സെക്രട്ടറി പി. ആര്‍. പ്രസാദന്‍, സി.എം. ബബീഷ്, എന്‍.എസ്. മണി, വി.കെ. മുകുന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

രണ്ടു ബാര്‍ബര്‍ ഷോപ്പുകള്‍ തകര്‍ത്തതിനെതിരെ കേരള സ്‌റ്റേറ്റ് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. യോഗത്തില്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പരമേശ്വരന്‍ കൊടകര, അശോകന്‍ വിളക്കിത്തറ, മാര്‍വെല്‍ ബൈജു എന്നിവര്‍ പ്രസംഗിച്ചു. ഫോട്ടോസ് : പ്രസാദ്‌ [divider]

965867_470156549736630_1920913834_o (1)IMG-20130529-WA0000 copy 1IMG-20130529-WA0003 IMG-20130529-WA0004 IMG-20130529-WA0005 IMG-20130529-WA0007 IMG-20130529-WA0008 IMG-20130529-WA0009 IMG-20130529-WA0010

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!