കൊടകര : മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ മുകുന്ദപുരം – ചാലക്കുടി താലൂക്കുകളുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര സഹകരണ ദിനാഘോഷം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. എം. രേണുകുമാര്‍ ‘സഹകരണം സുസ്ഥിര വികസനത്തിന്’ എന്ന വിഷയം അവതരിപ്പിച്ചു. പുതുക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.വി. പ്രഭാകരന്‍, ഇ.ആര്‍. വിനോദ്, എ.എസ്. സുരേഷ് ബാബു, ഇ.ഡി. സാബു, മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഭരണസമിതി അംഗം കെ.സി. ജെയിംസ്, ചാലക്കുടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ബ്ലിസണ്‍ സി. ഡേവീസ് എന്നിവര്‍ സംസാരിച്ചു.