
കൊടകര: ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയില്‍ വായന പക്ഷാചരണ പരിപാടികള്‍ക്ക് സമാപനമായി. ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സിലിലും കൊടകര കേന്ദ്ര ഗ്രന്ഥശാലയും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഐ ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു.
സാഹിത്യകാരന്‍ സുഭാഷ് മൂന്നുമുറി മുഖ്യാതിഥി ആയിരുന്നു. ജില്ല ലൈബ്രറി കൗണ്‍സില്‍ അംഗം കെ.എന്‍ ഭരതന്‍ ഐ.വി ദാസിനെ അനുസ്മരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജി രജീഷ് സമ്മാനദാനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യാ ഷാജു,പഞ്ചായത്ത് അംഗം എം.എ ഗോപാലന്‍ ,ലൈബ്രേറിന്‍ സുഷമ ടി ശാന്തന്‍ എന്നിവര്‍ പ്രസംഗിച്ചു.