കൊടകര ; മേളകലാസംഗീത സമിതിയുടെ വാര്‍ഷികാഘോഷത്തിന്റെ ബ്രോഷര്‍ പ്രകാശനം കവിയും ഗാനരചയിതാവുമായ രാപ്പാള്‍ സുകുമാരമേനോന്‍ നിര്‍വഹിച്ചു. ഇടപ്പിള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.ശങ്കരനാരായണന്‍ ഏറ്റുവാങ്ങി. സമിതി പ്രസിഡണ്ട് പി.എം.നാരായണമാരാര്‍ അധ്യക്ഷത വഹിച്ചു.
കൊടകര ഉണ്ണി, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, അജിത്ത് വടക്കൂട്ട്, കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍, മരുത്തോംപിള്ളി അനിയന്‍വാരിയര്‍, അരുണ്‍ പാലാഴി എന്നിവര്‍ പ്രസംഗിച്ചു. ഓഗസ്റ്റ് 17 ന് കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്രമൈതാനിയിലാണ് വാര്‍ഷികാഘോഷം.