
കൊടകര ;ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കൊടകര ഗ്രാമോദ്ധാരണം മൈതാനിയിലെ കടുക്ക മരത്തെയും കൊടകരയിലെ പൊതുപറമ്പുകളില്‍ നൂറുകണക്കിന് നാട്ടുമാവുകള്‍ വച്ചുപിടിപ്പിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.മോഹന്‍ദാസിനെയും ആദരിച്ചു.
നോവലിസ്റ്റ് പി സുരേന്ദ്രന്‍ ഉദ്ഘാടനവും ആദരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി രജീഷ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി കെ മുകുന്ദന്‍ , മെഡിക്കല്‍ ഓഫീസര്‍മാരായ സ്മിത, ആഗ്‌നസ് ഗ്ലീറ്റസ്, സുനില, ബിന്ദു കെ എന്നിവര്‍ പ്രസംഗിച്ചു.