കൊടകര : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കൊടകര യൂണിറ്റ് നടത്തിയ വയോജനദിനാചരണം ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ഐ. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു. സംസ്ഥാന കമ്മിറ്റി അംഗം കെ.എം. ശിവരാമന്‍ മുഖ്യപ്രഭാഷണം നടത്തി.
ഡോ. എഫിന്‍ ജോസഫ് വയോജനങ്ങള്‍ക്കായി ആരോഗ്യക്ലാസ്സെടുത്തു. 80 വയസ്സ് തികഞ്ഞ 5 പെന്‍ഷന്‍ വയോധികരെ ബ്ലോക്ക് ട്രഷറര്‍ ടി.എ. വേലായുധന്‍ പൊന്നാടയും നിലവിളക്കും നല്‍കി ആദരിച്ചു. യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി എ.വി. ജോണ്‍സണ്‍, ട്രഷറര്‍ ടി.എസ്. സുബ്രഹ്‌മണ്യന്‍, കെ. ശിവദാസന്‍, പി.ജി. ഗിരിജാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.