Breaking News

കൊടകരക്കാര്‍ക്ക് ഓര്‍മ്മയുണ്ടോ ഈ അനൂപിനെ ?? അവനില്‍ ഉറങ്ങികിടന്ന സംഗീതത്തിനെ ??

എന്‍റെ പ്രിയ കൂടുകാരന്‍ അനൂപ്‌,എപ്പോഴും ചിരിക്കാന്‍ ആഗ്രഹിക്കുന്ന എന്‍റെ കൂടുകാരന്‍. അത് മാത്രമായിരുന്നില്ല എനിക്കവന്‍ .ഒരു സുഹൃത്ബന്ധതിനും അപ്പുറം ഒരു അടുപ്പം ഞങള്‍ തമ്മില്‍ ഉണ്ടായിരുന്നു.സുഹൃത്തുക്കളെ അവനേറെ ഇഷ്ടമായിരുന്നു. ആ ബന്ധങ്ങള്‍ നിലനിര്‍ത്തുവാന്‍ അവന്‍ ശ്രദ്ധിച്ചിരുന്നു. മറ്റെതിനെക്കളും ഏറേ അവനെക്കാള്‍ ഉപരി അവന്‍ സംഗീതത്തെ സ്നേഹിച്ചിരുന്നു. ക്ലാസ്സ്‌ മുറികളില്‍ അവന്‍ ബെഞ്ചില്‍ താളം ഇടുമായിരുന്നു. ഇങ്ങനെയോക്കയോ വളര്‍ന്ന ഞങളുടെ കൂട്ടുകെട്ടില്‍ ആ സംഗീതത്തിന്റെ വിത്ത് അവന്‍ എനിക്കും നല്‍കി .ഒരികല്‍ എന്തോ കുത്തികുറിച്ച എന്‍റെ വാകുകള്‍ക്ക് അവന്‍ വരികളാക്കി തീര്‍ത്തു, ഈണം നല്‍കി .

ഞങളുടെ ശനിയാഴ്ചകളും അവധി ദിവസങ്ങളും പല പല കവിതകള്‍ ആയി മാറി. അവന്റെ വലിയ ആഗ്രഹമെന്നു എനിക്ക് തോന്നിയിട്ടുള്ളത് ഈ പാടുകള്‍ ആണ്.പലവട്ടം ഞങള്‍ ശ്രെമിചേനിഗിലും പരാജയപെട്ടു. ഈ സ്വപ്നം ഒരിക്കലും സക്ഷത്കരിക്കപ്പെടില്ലേ എന്ന് ഞങള്‍ ഭയപെട്ടിരുന്നു. അവനു വേണ്ടി എന്നിക്ക് കൊടുക്കാന്‍ കഴിയുന്ന വലിയ സമ്മാനം ഇത് മാത്രമായിരിക്കും. ഇത് പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല. ആദ്യമായി ജോലിക്ക് കയറുന്ന ആള്‍ ആദ്യത്തെ ആല്‍ബം ഇറക്കുമെന്നയിരുന്നു ഞങളുടെ കരാര്‍. ഞങളുടെ ആദ്യത്തെ ആല്‍ബത്തിനായി അവന്‍ കണ്ടെത്തിയ പേരാണ് സ്വീറ്റ് മേമോറീസ്. ഞങള്‍ ചിലവഴിച്ച ആ നല്ല നിമിഷങ്ങളുടെ ഓര്‍മ്മകളുടെ മുന്നില്‍… ഇന്നും തോരാത്ത ആ ഉമ്മയുടെയും വാപയുടെയും കണീരിനെയും ഓര്‍ത്തുകൊണ്ട്‌ ഞാന്‍ സമര്‍പ്പിക്കുന്നു.. സ്വീറ്റ് മേമോറീസ്…

Please do LIKE and enjoy his magical voice @ Sweet memories

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!