കൊടകര : ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഉന്നതവിജയം നേടിയവര്‍ക്കുള്ള അവാര്‍ഡുദാനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണവും നടന്നു. അഡ്വ. തോമസ് ഉണ്ണിയാടന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. ബാലകൃഷ്ണന് അധ്യക്ഷനായി. ഇരിങ്ങാലക്കുട ഡിഇഒ സി.സി. ജേക്കബ് എസ്.എസ്.എല്‍.സി.ക്ക് ഉന്നതവിജയം നേടിയവര്‍ക്ക് സമ്മാനങ്ങള്‍ നല്കി.
മുരിയാട് ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വിനു സുബ്രഹ്മണ്യന്, പ്രധാനാധ്യാപിക എം. സുനന്ദയെ ആദരിച്ചു. വാര്‍ഡംഗം കെ.കെ. സന്തോഷ് ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് സമ്മാനങ്ങല്‍ നല്കി. മാനേജ്മെന്റ് പ്രതിനിധി എ.എന്‍. നീലകണ്ഠന് നമ്പൂതിരി സൗജന്യ യൂണിഫോം വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് എന്‍.പി. റാഫേല്‍, ബ്ലോക്ക് പഞ്ചായത്തംഗം നളിനി ബാലകൃഷ്ണന്, ഗ്രാമപ്പഞ്ചായത്തംഗം മോളി ജേക്കബ്, ടി.എല്‍. കുഞ്ഞുവറീത്, ബി. സജീവ്, തുഷം സൈമന്, എ.ജി. കൃഷ്ണകുമാര്‍, എം. സുനന്ദ, സ്റ്റാഫ് സെക്രട്ടറി കെ.ആര്. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.