Breaking News

സെഞ്ച്വറി തികച്ച് കോടാലി സ്കൂൾ : മികവ് തേടി കുട്ടികളുടെ ഒഴുക്ക്.

Kodaly School
കോടാലി 
: പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നുവെന്ന ആക്ഷേപത്തിന് മറുപടിയാവുന്നു കോടാലി ഗവ. സ്കൂൾ. നൂറിലേറെ കുട്ടികളാണ് ഇക്കുറി ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത്. ഇംഗ്ലീഷ് മീഡിയം സി.ബി.എസ്.ഇ സ്‌കൂളുകള്‍ കൂണു പോലെ മുളച്ചു പൊന്തുമ്പോള്‍ ഡിവിഷന്‍ നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് മാതൃകയാവുകയാണ് നമ്മുടെ കോടാലി സ്കൂൾ.

Kodaly Schoolകോടാലി ഗവ. എല്‍. പി. സ്‌കൂളില്‍ കുട്ടികളെത്തുന്നത് അടുത്തെങ്ങും മറ്റു സ്‌കൂളുകള്‍ ഇല്ലാഞ്ഞിട്ടല്ല. ഈ സ്‌കൂളില്‍തന്നെ മക്കളെ ചേര്‍ക്കണമെന്ന അച്ഛനമ്മമാരുടെ ആഗ്രഹമാണ് ഈ വര്‍ഷം 103 കുട്ടികളെ ഇവിടെ ഒന്നാംക്ലാസിലെത്തിച്ചത്. കഴിഞ്ഞവര്‍ഷം 90ലധികം കുട്ടികളാണ് പ്രവേശനം നേടിയത്. കൊടകര ബി.ആര്‍.സി.യുടേയും ചാലക്കുടി ഉപജില്ലയുടേയും മറ്റത്തൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെയും പ്രവേശനോത്സവം തിങ്കളാഴ്ച കോടാലി ജി.എല്‍.പി. സ്‌കൂളില്‍ നടക്കും. ഒന്നാം ക്ലാസിലേക്കും പ്രീപ്രൈമറി ക്ലാസുകളിലേക്കും പ്രവേശനം നേടിയ മൂന്നൂറോളം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ അടങ്ങിയ സൗജന്യകിറ്റുകള്‍ സമ്മാനിച്ചാണ് അക്ഷരമുറ്റത്തെ ആദ്യദിനം കുട്ടികള്‍ക്കായി സ്‌കൂള്‍ പി.ടി.എ. വിരുന്നൊരുക്കുന്നത്.

മികച്ച ഭൗതിക സൗകര്യങ്ങളും അധ്യയന അന്തരീക്ഷവും ഒരുക്കിയാല്‍ രക്ഷിതാക്കളും കുട്ടികളും പൊതു വിദ്യാലയങ്ങളെ തേടിയെത്തുക തന്നെ ചെയ്യുമെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയാണ് ഈ സ്‌കൂള്‍.

കടപ്പാട്: മാതൃഭൂമി

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!