Breaking News

അങ്ങനെ നമ്മുടെ ബസ്‌സ്റ്റാന്റ് പ്രവർത്തനക്ഷമമായി. . . !

20130602_145504കൊടകരക്കാരുടെ കച്ചവടക്കാരുടെ നീണ്ടകാലത്തെ ഒരു സ്വപ്നം പൂവണിഞ്ഞിരിക്കുകയാണ്. കൊടകരയിൽ വെള്ളികുളങ്ങര റോഡിൽ ഒരു വർഷം മുൻപ് പണിതീർത്ത ബസ്‌സ്റ്റാന്റ്  & ഷോപ്പിംഗ്‌ കോംപ്ലെക്സ് ജൂണ്‍ ഒന്ന് മുതൽ പ്രവർത്തനക്ഷമമായി. ബസ്‌ സ്റ്റാൻഡിൽ കയറിയാണ് ഇപ്പോൾ എല്ലാ ബസ്സുകളും പോകുന്നത്. ഇരിഞ്ഞലക്കുടക്കു പോകുന്ന ബസ്സുകളും സ്റ്റാൻഡിൽ കയറി ആളെ കയറ്റിയാണ് പോകുന്നത്.

20130602_145805_4928

ഇനി ഷോപ്പിംഗ്‌ കോംപ്ലെകസിന്റെ കാര്യം

മുരിയാട് സ്വദേശി സുഭീഷ് വാടകയ്‌ക്കെടുത്ത മുറിയില്‍ ഭിത്തിയില്‍ പലയിടത്തും വിള്ളലും ചോര്‍ച്ചയുമാണ്. ഇരുപതിനായിരത്തി അഞ്ഞൂറ് രൂപ വാടക നല്‍കുന്ന മുറിയില്‍ കച്ചവടം തുടങ്ങാനിരിക്കെയാണ് ചോര്‍ച്ച ഉണ്ടായത്. മൂന്നുമാസം മുന്‍പാണ് മുറിയെടുത്തത്. ചോര്‍ച്ച പരിഹരിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും പരിശോധിക്കാന്‍ പോലും അധികൃതര്‍ എത്തിയില്ലെന്ന് കടയുടമ പറഞ്ഞു. ബസ്സ്റ്റാന്‍ഡിന്റെ ഇരുവശത്തുമായാണ് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മിച്ചിട്ടുള്ളത്. 20,000 മുതല്‍ 37,000 രൂപ വരെ വാടകയ്ക്കാണ് മുറികള്‍ എടുത്തിട്ടുള്ളത്.  ഇപ്പോൾ വളരെ കുറച്ചു കടകൾ മാത്രമേ പ്രവർത്തിച്ചു തുടങ്ങിയിട്ടുള്ളൂ.

ബസ്‌, സ്റ്റാൻഡിൽ കയറാൻ തുടങ്ങിയതിന്റെ ആവേശത്തിലാണ് കച്ചവടക്കാർ. ഉടൻ തന്നെ കൂടുതൽ കടകൾ പ്രവർത്തിച്ചു തുടങ്ങും എന്ന് കരുതുന്നു.

റിപ്പോർട്ട്‌ : സലിം

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!