Breaking News

പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഗംബീരമായി ആഘോഷിച്ചു.

 Prathishtadhinam - Poonilarkavuകൊടകര : പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഗംബീരമായി ആഘോഷിച്ചു. വിരവധി വിശേഷാൽ പൂജകളും മറ്റു  പരിപാടികളും നടന്നു. ഉഷഃപൂജയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. പിന്നീട് ശ്രീഭൂതബലി, പഞ്ചാരിമേളം, കളഭാഭിഷേകം, പ്രസാദഊട്ട്,  ഉച്ചപ്പൂജ, എന്നിവ നടന്നു. കൊടകര അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസ്സ് ശ്രദ്ധേയമായി, ഉച്ചകഴിഞ്ഞ് കാഴ്ചശ്ശീവേലി, പഞ്ചവാദ്യം, അഞ്ചടന്തമേളം, ദീപാരാധന, കേളി, പറ്റ്, വിളക്കെഴുന്നള്ളിപ്പ്, വിളക്കാചാരം, ഇടയ്ക്ക പ്രദക്ഷിണം, മേളം എന്നിവ നടന്നു. മേളത്തിന് പെരുവനം പ്രകാശന്‍മാരാരും പഞ്ചവാദ്യത്തിന് അയിലൂര്‍ അനന്തനാരായണനും നേതൃത്വം നല്‍കി. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി നടുവത്ത് പത്മനാഭന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

റിപ്പോർട്ട്‌ : കാർത്തിക്[divider]

[vcfb id=167931373377686 w=640 h=385]

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!