Breaking News

കാറ്റിലും മഴയിലും മരങ്ങള്‍ വീണ് വ്യാപക നാശം.

Apple

Hits: 34

Still0610_00000കൊടകര: കഴിഞ്ഞദിവസം മഴയിലും ശക്തമായ കാറ്റിലും പലയിടത്തും മരങ്ങള്‍ മറിഞ്ഞുവീണ് വ്യാപക നാശനഷ്ടം. കൊടകരയ്ക്കടുത്ത് മനക്കുളങ്ങരയില്‍ മാവുകള്‍ വീണ് വീട്ടുമുറ്റത്തുകിടന്ന ഓട്ടോറിക്ഷ തകര്‍ന്നു. മലയാറ്റില്‍ സതീശന്റെ ഓട്ടോറിക്ഷയാണ് തകര്‍ന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് മുറ്റത്തെ രണ്ട് മാവുകള്‍ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് കടപുഴകിവീണത്. മനക്കുളങ്ങര കാടുവെട്ടി പുഷ്പാകരന്റെ ടെറസ്സ് വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകിവീണു. വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു.

വാസുപുരത്ത് വീടിനു മുകളിലേക്ക് തേക്കുമരം കടപുഴകിവീണു. വാസുപുരം ചെരുപറമ്പില്‍ തോമസ്സിന്റെ വീടിനു മുകളിലേക്കാണ് പറമ്പിലെ വന്‍ തേക്കുമരം വീണത്. ടെറസ്സ് വീടിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു. പ്രദേശങ്ങളില്‍ വില്ലേജ് അധികൃതര്‍ സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി. റിപ്പോർട്ട്‌ : മാതൃഭൂമി

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.