Breaking News

കൊടകര ഫാർമേഴ്സ് ബാങ്ക് : യു.ഡി.എഫ്‌. ധര്‍ണ്ണ നടത്തി

UDF Dharnaകൊടകര: ഫാര്‍മേഴ്‌സ്‌ ബാങ്കില്‍ സി.പി.എം. അംഗങ്ങള്‍ ചേര്‍ന്ന്‌ നടത്തിയ അനധികൃത നിയമനങ്ങള്‍ റദ്ദ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ യു.ഡി.എഫ്‌. പ്രതിഷേധ പ്രകടനവും, ബാങ്കിഌമുമ്പില്‍ ധര്‍ണ്ണയും നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി ജോസ്‌ വള്ളൂര്‍ ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്‌തു. കോണ്‍ഗ്രസ്സ്‌ കൊടകര മണ്‌ഡലം പ്രസിഡന്റ്‌ കെ.കെ, നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഷോണ്‍ പെല്ലിശ്ശേരി, കോണ്‍ഗ്രസ്സ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ യു.വി. തോമസ്‌, ടി.എം. ചന്ദ്രന്‍, വി.ഒ. ദേവസ്സി വടക്കേത്തല, റോസിലി വര്‍ഗ്ഗീസ്‌, എം.കെ. ഷൈന്‍, ജസ്റ്റിന്‍ പൊന്മണിശ്ശേരി , ജോയ്‌ കുയിലാടന്‍ സ്വാഗതവും, ടി. കൃഷ്‌ണന്‍കുട്ടി നായര്‍ നന്ദിയും പറഞ്ഞു.

കെ. നാരായണന്‍കുട്ടി, പ്രനില ഗിരീശന്‍, ഇ. ഗിരീശന്‍, വി.എം. ആന്റണി, വിനയന്‍ തോട്ടാപ്പിള്ളി, കെ.എന്‍. ജയന്‍, വി.എസ്‌. സജീര്‍ ബാബു, രാജന്‍ തൊമ്മാത്ത്‌, സി.എം. വേലായുധന്‍, ജോണി മഞ്ഞാങ്ങ എന്നിവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!