Breaking News

എസ്‌.എന്‍.ഡി.പി. കൊടകര യൂണിയന്‍ പഠനക്ലാസ്‌ നടത്തി.

കൊടകര: എസ്‌.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ ശാഖായോഗം ഭാരവാഹികളുടെ പഠനക്ലാസ്‌ യോഗം നടത്തി. സേറ്ററ്റ്‌ മൈക്രാഫിനാന്‍സ്‌ കോ ഓര്‍ഡിനേറ്റര്‍ കെ.കെ. മഹേശന്‍ ഉദ്‌ഘാടനം ചെയ്‌തു. കുന്നത്ത്‌നാട്‌ യൂണിയന്‍ സെക്രട്ടറി എം.ബി. ജയപ്രകാശ്‌ ക്ലാസ്സ്‌ എടുത്തു. യൂണിയന്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ്‌ മോഹന്‍ദാസ്‌ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ഗോപി കുണ്ടനി അദ്ധ്യക്ഷതവഹിച്ചു. യോഗം ഡയറക്‌ടര്‍മാരായ കെ.ആര്‍. ദിനേശന്‍ എ.ബി. ചക്രപാണി ശാന്തികള്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ കൗണ്‍സിലര്‍മാരായ പി.കെ. സുഗതന്‍, ഇ.എം. ജോഷി, പി.എസ്‌. രാമകൃഷ്‌ണന്‍, പഞ്ചായത്ത്‌ കമ്മിറ്റി കെ.വി. ശശിധരന്‍, യൂത്ത്‌ മൂവ്‌മെന്റ്‌ കേന്ദ്രസമിതി എക്‌സിക്യൂട്ടീവ്‌ അംഗം കെ.പി. അബീഷ്‌, യൂത്ത്‌ മൂവ്‌മെന്റ്‌ സെക്രട്ടറി മധു വള്ളിവട്ടത്തുകാരന്‍ എന്നിവര്‍ പങ്കെടുത്തു. യൂണിയന്‍ വൈസ്‌ പ്രസിഡന്റ്‌ മോഹനന്‍ വടക്കേടത്ത്‌ നന്ദി പറഞ്ഞു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!