Breaking News

വായനവാരത്തില്‍ പുസ്‌തകപ്രകാശനവും പുസ്‌തകവിതരണവും

കൊടകര : വായനാവാരത്തോടഌബന്ധിച്ച്‌ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ സാംസ്‌കാരികനിലയത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തിലെ വായനശാലകള്‍ക്ക്‌ പുസ്‌തകവിതരണവും എം.പി.നാരായണ പിഷാരോടിയുടെ പുസ്‌തകപ്രകാശനവും നടത്തുന്നു. 22 ന്‌ രാവിലെ 11 ന്‌ മറ്റത്തൂര്‍ കൃഷിഭവന്‍ ഹാളില്‍ നടക്കുന്ന ചടങ്ങ്‌ സി.രവീന്ദ്രനാഥ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. മററത്തൂര്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബിന്ദുശിവദാസന്‍ അധ്യക്ഷത വഹിക്കും. നാരായണപിഷാരോടി രചിച്ച കാലംചെന്ന കച്ചങ്ങളും കഴകങ്ങളും എന്ന പുസ്‌തകം കെ.ബി.ഉണ്ണിത്താന്‍ പ്രകാശനം ചെയ്യും. പഞ്ചായത്തിലെ 6 വായനശാലകള്‍ക്ക്‌ പുസ്‌തകങ്ങളുടെ വിതരണം നടക്കും. ഇതോടഌബന്ധിച്ച പത്രസമ്മേളനത്തില്‍ എം.പി.നാരായണ പിഷാരോടി, ഗ്രാമപഞ്ചായത്ത്‌ അംഗം വി.എസ്‌.സുബീഷ്‌, ലൈബ്രറിയന്‍ പ്രദീപ്‌ ചൂരക്കാടന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!