Breaking News

വീണ്ടും വധുവാകാന്‍ കാവ്യാമാധവന്‍; വിവാഹശേഷം അഭിനയം നിര്‍ത്തും.

Kavyaനടി കാവ്യാമാധവന്‍ വീണ്ടും വധുവാകാന്‍ ഒരുങ്ങുന്നു. രണ്ടാം വിവാഹം രണ്ടു വര്‍ഷത്തിന് ശേഷം നടക്കുമെന്നാണ് അറിയുന്നത്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും തുടര്‍ച്ചയായ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹം കഴിക്കാമെന്ന് കാവ്യ സമ്മതിക്കുകയായിരുന്നു. വരനായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെ കണ്ടെത്താനാണ് ശ്രമം നടക്കുന്നത്. എന്നാല്‍ തിടുക്കത്തില്‍ വിവാഹം നടക്കില്ലെന്നും രണ്ടു വര്‍ഷത്തിന് ശേഷമായിരിക്കും മംഗല്യം നടക്കുകയെന്നും കാവ്യയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഇനിയും അഭിനയിക്കണം. നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്യേണ്ടതുണ്ട്. എഴുത്തില്‍ അല്പം ശ്രദ്ധകേന്ദ്രീകരിക്കാനും താത്പര്യമുണ്ടെന്നും കവ്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിവാഹശേഷം അഭിനയം നിര്‍ത്തണമെന്നാണ് കാവ്യയുടെ ആഗ്രഹമെന്നും സൂചനയുണ്ട്. 2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യാമാധവനും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം. വിവാഹശേഷം അഭിനയം നിര്‍ത്തി നിഷാലിനൊപ്പം കുവൈത്തിലേക്ക് പോയ കാവ്യ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവും വീട്ടുകാരും മാനസീകമായി പീഡിപ്പിക്കുന്നുവെന്ന കാരണത്താല്‍ നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്നാണ് വിവാഹമോചനക്കേസ് നല്‍കിയത്. തുടര്‍ന്ന്‌ ഒന്നരവര്‍ഷത്തോളം കേസ്‌ നീണ്ടു പോവുകയായിരുന്നു. കേസ്‌ മുന്നോട്ടു പോകുന്നതിനിടയില്‍ സ്‌ത്രീധന പീഡനത്തിന്‌ കൂടി കാവ്യ കേസ്‌ ഫയല്‍ ചെയ്‌തിരുന്നു. പിന്നീട്‌ ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയാവുകയും കേസ്‌ പിന്‍വലിക്കാനും സംയുക്‌തമായി വിവാഹമോചനം തേടാനും തീരുമാനിക്കുകയായിരുന്നു..

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!