Breaking News

പഞ്ചായത്ത്‌ ഭരണസമിതിയോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോയി.

കൊടകര: കൊടകര ഗ്രാമപഞ്ചായത്തിലെ 2013-2014 വര്‍ഷത്തെ പദ്ധതികള്‍ അവതാളത്തിലായെന്ന്‌ ഇടതുപക്ഷഅംഗങ്ങളും, ബി.ജെ.പി.അംഗങ്ങളും പഞ്ചായത്ത്‌ ഭരണസമിതിയോഗത്തില്‍ പരാതിപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട്‌ പഞ്ചായത്ത്‌ കമ്മറ്റി യോഗത്തില്‍ നിന്ന്‌ ഇരുപക്ഷവും ഇറങ്ങിപ്പോക്ക്‌ നടത്തി. ഈമാസം 22 ന്‌ രാത്രി 12 നായിരുന്നു പദ്ധതികള്‍ സമര്‍പ്പിക്കേണ്ട സമയം. സമയാസമയങ്ങളില്‍ പദ്ധതി ഒരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലായെന്ന്‌ മാത്രമല്ല പഞ്ചായത്ത്‌ പദ്ധതികള്‍ക്കുള്ള എസ്റ്റിമേറ്റ്‌ എടുക്കേണ്ട സമയങ്ങളില്‍ അഌമതി ആകാത്ത എം.പി. ഫണ്ട്‌ പദ്ധതികള്‍ എന്ന്‌ പറഞ്ഞ്‌ എസ്റ്റിമേറ്റ്‌ എടുക്കാന്‍ ദിവസങ്ങളോളം എഞ്ചിനീയറിംഗ്‌ സെക്ഷനെ മാറ്റി നിര്‍ത്തി എന്നുള്ളതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിച്ചതെന്നും ഇടതുപക്ഷ അംഗങ്ങള്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!