Breaking News

മോട്ടോര്‍ തകരാറിലായി: കൊടകരയില്‍ നാലുദിവസമായി കുടിവെള്ളമില്ല.

കൊടകര : നാലുദിവസമായി കുടിവെള്ളവിതരണം നിലച്ചതോടെ കൊടകര ടൗണിലും സമീപപ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായി. മറ്റത്തൂര്‍ ആറ്റപ്പിള്ളിയിലെ കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ തകരാറിലായതിനെത്തുടര്‍ന്നാണ് കുടിവെള്ളവിതരണം സ്തംഭിച്ചത്. ഇതുമൂലം കൊടകര, കാവുന്തറ, കാവില്‍പ്പാടം, കുഴിക്കാണി, അഴകം, വെല്ലപ്പാടി പ്രദേശങ്ങളിലെ കുടുംബങ്ങളും വ്യാപാരസ്ഥാപനങ്ങളും ബുദ്ധിമുട്ടിലായി. ടൗണിലെ നൂറുകണക്കിന് കച്ചവടസ്ഥാപനങ്ങളിലും ഓഫീസുകളിലും വിദ്യാലയങ്ങളിലും വെള്ളമില്ലാത്ത അവസ്ഥയാണ്. ഹോട്ടലുകളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി .പമ്പിങ് നിലച്ചിട്ട് നാലുദിവസമായിട്ടും കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാന്‍ വൈകുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച തകരാറിലായ മോട്ടോര്‍ നന്നാക്കാന്‍ കൊണ്ടുപോയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് പറഞ്ഞു. വൈകിയാല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ളമെത്തിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. കടപ്പാട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!