കൊടകര: വെള്ളിക്കുളങ്ങര- ഇരിങ്ങാലക്കുട റൂട്ടില്‍ കെ.എസ്.ആര്.ടി.സി. സര്‍വീസ് ആരംഭിക്കണമെന്ന് കെ.പി.എം.എസ്. കൊടകര ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സ്വകാര്യബസുകളുടെ കുത്തകയായ ഇ റൂട്ടില്‍ മിന്നല്‍പ്പണിമുടക്ക് പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കെ.എസ്.ആര്.ടി.സി. ബസുകള്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകുമെന്ന് യോഗം വിലയിരുത്തി. പ്രസിഡന്റ് കെ.വി. മോഹനന് അധ്യക്ഷനായി. സെക്രട്ടറി പി.സി. വേലായുധന്, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സുബ്രന്, പി.വി. ഉമേഷ്, വി. ഗീത, എം.എ. രാജു, എ.കെ. സാജു എന്നിവര്‍ സംസാരിച്ചു.
കടപ്പാട്: മാതൃഭൂമി