Breaking News

ആമ്പല്ലൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ കൊടകര സ്വദേശിയായ യുവാവ്‌ മരിച്ചു.

AMBLR Obit Sudheesh 21കൊടകര : ബന്ധുവിന്റെ വിവാഹം ക്ഷണിക്കാന്‍ പോയ യുവാവ് ബൈക്കിനു പിന്നില്‍ ലോറിയിടിച്ച് മരിച്ചു. കൊടകര കാവില്‍ കോളനിയിലെ പേരാമംഗലത്ത് ലക്ഷ്മണന്റെ മകന്‍ സുധീഷ് (21) ആണ് മരിച്ചത്. ബന്ധുവായ ഉമേഷിനോടൊപ്പം ബൈക്കിന്റെ പിറകില്‍ യാത്രചെയ്യുമ്പോള്‍ പിന്നില്‍നിന്ന് ലോറി വന്ന് ഇടിക്കുകയായിരുന്നു. ദേശീയപാതയില്‍ ആമ്പല്ലൂര്‍ സെന്ററില്‍വെച്ച് ചൊവ്വാഴ്ച രാത്രി 7.45 ഓടെയാണ് അപകടം. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആസ്​പത്രിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു മരണം. സുധീഷ് കാവടിനിര്‍മ്മാണ തൊഴിലാളിയാണ്. അമ്മ: അമ്മു. സഹോദരന്‍: അനീഷ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!