മറ്റത്തൂര്‍ : ശ്രീ കൃഷ്ണ ഹൈ സ്കൂളിന്‍റെ തനത് കലാപരിശീലന പരിപാടിയായ ” സിംഫണി ” യുടെ ഉദ്ഘാടനം പ്രശസ്ത ഗായകന്‍ അനൂപ് ശങ്കര്‍ നിര്‍വഹിച്ചു . ഇതിനോടനുബന്ധിച്ച് എസ് എസ് എല്‍ സി വിജയോത്സവവും പി ടി എ പൊതുയോഗവും നടത്തി . പി ടി എ പ്രസിഡന്റ് ടി ഡി സഹജന്‍ അധ്യക്ഷനായിരുന്നു . വിജി അനൂപ് സമ്മാനങ്ങളും എന്റോവ്മെന്റുകളും വിതരണം ചെയ്തു . ഹെഡ്മിസ്ട്രസ്സ് എം . മഞ്ജുള , ജയ്മോന്‍ തക്കോല്‍ക്കാരന്‍ , ഷീല വിപിനചന്ദ്രന്‍ , പി വിജയന്‍ , പി ഡി ഷോളി , പ്രവീണ്‍ എം കുമാര്‍ ,ഷൈനി ജോയ് , മായ . വി എച്ച് എന്നിവര്‍ പ്രസംഗിച്ചു