Breaking News

ചന്ദനവില്‍പ്പന:സംഘത്തലവന്‍ അറസ്റ്റില്‍

കൊടകര : കാട്ടില്‍നിന്നും ചന്ദനമരം മുറിച്ചുകടത്തുന്നവരില്‍ നിന്നും ചന്ദനം വാങ്ങി വില്‍പ്പന നടത്തുന്ന സംഘത്തിന്റെ തലവനെ വനപാലകര്‍ അറസ്‌ററുചെയ്‌തു.ഒറ്റപ്പാലം മണ്ണൂര്‍ പുന്നേക്കാട്ടുപറമ്പില്‍ മെയ്‌തീനെ(54) ആണ്‌ വെള്ളിക്കുളങ്ങര ഡെപ്യൂട്ടി റേഞ്ച്‌ ഓഫീസര്‍ എ.എസ്‌.സുനിലാല്‍ അറസ്റ്റുചെയ്‌തത്‌. പ്രതിക്കെതിരെ 2011 ല്‍ മുപ്ലിയം ഫോറസ്റ്റ്‌ സ്റ്റേഷന്‍ പരിധിയില്‍ നിന്നും ചന്ദനം മോഷ്‌ടിച്ചവരില്‍നിന്നും ചന്ദനം വാങ്ങിയവില്‍പ്പനനടത്തിയതില്‍ കേസുണ്ട്‌. കൂടാതെ ഒറ്റപ്പാലം, പറമ്പിക്കുളം എന്നീ ഫോറസ്റ്റുറേഞ്ചുകളിലെ നിരവധി ചന്ദനമോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണ്‌. പ്രതിയെ ചാലക്കുടി ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രറ്റ്‌ കോടതിയില്‍ ഹാജരാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!