Breaking News

പുത്തുകാവ്‌ ദേവീക്ഷേത്രത്തില്‍ നവീകരണകശം

Puthukavuകൊടകര:പുത്തുകാവ്‌ ദേവീക്ഷേത്രത്തിലെ നവീകരണകശവും പുനപ്രതിഷ്‌ഠാച്ചടങ്ങുകളും ജൂലായ്‌ 7 ന്‌ തുടങ്ങുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.7 ന്‌ വൈകീട്ട്‌ 4.30 ന്‌ വിദ്വല്‍സദസ്സില്‍ ടി.എസ്‌.വിജയന്‍ ഗുരുപദം പ്രഭാ,ണം നടത്തും.6.30 ന്‌ ആചാര്യവരണം,മുളയിടല്‍,ശുദ്ധിക്രിയകള്‍,8 ന്‌ രാവിലെ വിവിധപൂജകളും ഹോമങ്ങളും വൈകീട്ട്‌ വിവിധകലാപരിപാടികള്‍,9 ന്‌ വൈകീട്ട്‌ നെല്ലായി ബിന്ദുസതീശഌം സംഘവും അവതരിപ്പിക്കുന്ന പഞ്ചരത്‌നകീര്‍ത്തനാലാപനം,10 ന്‌ വൈകീട്ട്‌ 6.30 ന്‌ എന്‍.എന്‍.ഗിരീഷിന്റെ പ്രഭാഷണം,11 ന്‌ വൈകീട്ട്‌ 5 ന്‌ തണ്ടികവരവ്‌,6.30 ന്‌ കുമ്മത്ത്‌ ഗിരീഷിന്റെ കൊമ്പ്‌പറ്റ്‌,12 ന്‌ വൈകീട്ട്‌ 6.30 ന്‌ മാധവ്‌ സൂര്യയുടെ തായമ്പക,13 ന്‌ രാവിലെ 10 ന്‌ ക്ഷേത്രാധികാരി സംഗമം,എ.രാധാകൃഷ്‌ണന്റെ പ്രഭാഷണം,14 ന്‌ രാവിലെ 8.30 ന്‌ പ്രതിഷ്‌ഠ,തുടര്‍ന്ന്‌ അന്നമനട പരമശ്വരമാരാര്‍ നയിക്കുന്ന പഞ്ചവാദ്യം,വൈകീട്ട്‌ നടയടയ്‌ക്കല്‍,15 ന്‌ രാവിലെ മാതൃക്കല്‍ പ്രതിഷ്‌ഠ,16 ന്‌ വൈകീട്ട്‌ ബ്രഹ്മകലശപൂജ,17 ന്‌ രാവിലെ നടതുറപ്പ്‌,സഹസ്രകലശാഭിഷേകം,തുടര്‍ന്ന്‌ പെരുവനംകുട്ടന്‍ മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം എന്നിവയാണ്‌ പരിപാടികള്‍.13 ന്‌ നടക്കുന്ന ക്ഷേത്രാധികാരി സംഗമം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍ ഉദ്‌ഘാടനം ചെയ്യും.ക്ഷേത്രച്ചടങ്ങുകള്‍ക്ക്‌ തന്ത്രി അഴകത്ത്‌ ത്രിവിക്രമന്‍ നമ്പൂതിരി,മേല്‍ശാന്തി ഹരികൃഷ്‌ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.ഇതോടഌബന്ധിച്ച പത്രസമ്മേളനത്തില്‍ പുത്തുകാവ്‌ ദേവസ്വം പ്രസിഡണ്ട്‌ വേണുഗോപാല്‍ തച്ചിന്‍ചേരി,സെക്രട്ടറി ഉണ്ണികൃഷ്‌ണന്‍ എടാട്ട്‌,എന്‍.പി.ശിവന്‍,ഉമേഷ്‌ പെന്നേങ്കണ്ടത്ത്‌ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!