കൊടകര കെ.സി.വൈ.എം സംഘടനയുടെ വീടിന് ഒരുമരം പദ്ധതി ഫോറോന വികാരി ഫാ. വര്‍ഗ്ഗീസ് ചാലിശ്ശേരി വൃക്ഷതൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
കൊടകര: സെന്റ് ജോസഫ് ഫെറോന ദേവാലയത്തിലെ കെ.സി.വൈ.എം സംഘടനയുടെ വീടിന് ഒരുമരം പദ്ധതിയ്ക്ക് തുടക്കമായി. ഫോറോന വികാരി ഫാ. വര്‍ഗ്ഗീസ് ചാലിശ്ശേരി വൃക്ഷതൈ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. സംഘടനാംഗങ്ങള്‍ ഇടവകയിലെ ആയിരത്തോളം വരുന്ന വീടുകളില്‍ വൃക്ഷതൈ നട്ടുകൊടുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. അസി. വികാരി ഫാ. അരുണ്‍ തെക്കിനേത്ത്, കൊടകര കെ.സി.വൈ.എം. പ്രസിഡന്റ് ആല്‍ബര്‍ട്ട് ആന്റണി എന്നിവര്‍ സംസാരിച്ചു.