Breaking News

ആനന്ദപുരത്ത് കാറ്റില്‍ നാശനഷ്ടം; വീടുകള്‍ തകര്‍ന്നു.

കൊടകര: ശക്തമായ കാറ്റില്‍ ആനന്ദപുരം മേഖലയില്‍ വ്യാപക നാശനഷ്ടം. വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. റോഡിനു കുറുകെ മരങ്ങള്‍ വീണ് ഗതാഗതം സ്തംഭിച്ചു . വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെയാണ് പ്രദേശത്ത് ശക്തമായ കാറ്റ് വീശിയത്. വലിയ ശബ്ദത്തോടെ വന്ന കാറ്റില്‍ നിരവധി മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും വീണു. ആനന്ദപുരം കൊടിയന്‍കുന്നിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. അരിതോട്ടത്ത് മാധവന്റെ ഭാര്യ കാര്‍ത്ത്യായനിയുടെ ഓടുവീടിനു മുകളിലേക്ക് മരം വീണ് മേല്‍ക്കൂര തകര്‍ന്നു. കാഞ്ഞിരപ്പറമ്പില്‍ നൂര്‍ജഹാന്റെ വീടിന്റെ ഇരിമ്പുഷീറ്റ് മേഞ്ഞ മേല്‍ക്കൂര കാറ്റില്‍ പറന്നു.

കൊളശ്ശേരി മന കൃഷ്ണന്റെ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഓടുകള്‍ പറന്നുപോയി. ചെമ്മനത്ത് വിജയയുടെ ടെറസ് വീടിനു മുകളിലെ ഇരിമ്പുഷീറ്റ് മേല്‍ക്കൂര തകര്‍ന്നു. ചിറ്റിയാന്‍ ചന്ദ്രന്റെ വീട്ടുപറമ്പിലെ ഏഴു ജാതിമരങ്ങള്‍ കടപുഴകി വീണു. പൊതപറമ്പന്‍ ലോനപ്പന്റെ ഭാര്യ ഏല്യയുടെ വീട്ടുപറമ്പിലെ ജാതി , മാവ്, അടയ്ക്കാമരം എന്നിവ നശിച്ചു. പല ഭാഗത്തും റോഡരികിലെ മരങ്ങള്‍ വൈദ്യുതി ലൈനിലേക്ക് വീണ് കമ്പികള്‍ പൊട്ടി. ആനന്ദപുരം-കൊടകര റോഡില്‍ 11 കെ.വി. ലൈനില്‍ മരം കടപുഴകി വീണതിനാല്‍ സമീപ പ്രദേശങ്ങളിലും ബുധനാഴ്ച വൈദ്യുതി മുടങ്ങി.

സ്വകാര്യ ബസ്സുകള്‍പോകുന്ന ഈ റോഡില്‍ വാഹന ഗതാഗതവും സ്തംഭിച്ചു. പിന്നീട് വൈദ്യുതി ജീവനക്കാരെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പഞ്ചായത്ത് ജനപ്രതിനിധികളും വില്ലേജ് അധികൃതരും സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.ആലത്തൂര്‍ അരീത്തോട്ടത്ത് മനയുടെ ഓടുകള്‍ പറന്നുപോയി. കൈനാത്തോടന്‍ മനോജിന്റെ പറമ്പിലെ ഫലവൃക്ഷങ്ങള്‍ വീണു. ചെമ്മാരത്ത് വിജയയുടെ വീടിന്റെ മേച്ചില്‍ ഷീറ്റ് പറന്നുപോയി.

മുത്രത്തിക്കര വടക്കുന്നാലത്ത് രാമചന്ദ്രന്‍, രാധാകൃഷ്ണന്‍, വരിക്കാശ്ശേരി യോഹന്നാന്‍, അച്ചാണ്ടി കൊച്ചപ്പന്‍, അന്തോണി എന്നിവരുടെ പറമ്പുകളിലെ മരങ്ങളും കടപുഴകിവീണിട്ടുണ്ട്.

കടപ്പാട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!