Breaking News

കൊടകരയില്‍നിന്നും കാണാതായ പെണ്‍കുട്ടികളെ കൊച്ചിയില്‍ കണ്ടെത്തി.

കൊടകര: ആളൂര്‍ കനാല്‍പ്പാലത്തിനരികിലെ വീടുകളില്‍ നിന്നും കാണാതായ കൂട്ടുകാരികളായ 2 പെണ്‍കുട്ടികളെ എറണാകുളത്തുനിന്നും കണ്ടെത്തി. കഴിഞ്ഞദിവസമാണ്‌ 15 വയസ്സുപ്രായമുള്ള അയല്‍വാസികളും കൂട്ടുകാരികളുമായ പെണ്‍കുട്ടികളെ കാണാതായത്‌.വീടുവിട്ടിറങ്ങിയ ഇവരെ കാണാനില്ലെന്നു പറഞ്ഞ്‌ ബന്ധുക്കള്‍ കൊടകര പോലീസില്‍ പരാതി നല്‍കിയിരുന്നു.പോലീസ്‌ അന്വേഷിക്കുന്നതിനിടയില്‍ ഗുരുവായൂരിലും തൃശൂര്‍ റെയില്‍ലവേസ്‌റ്റേഷനിലും പോലീസിന്റെ സി.സി.ടി.വി യില്‍ ഇവരെ കണ്ടെത്തിയെങ്കിലും അന്വേഷണത്തില്‍ അവിടെ അവരെ കണ്ടെത്താനായില്ല. തുടര്‍ന്ന്‌ എറണാകുളത്ത്‌ ജ്വല്ലറിയില്‍ ഇവര്‍ സ്വര്‍ണം വില്‍ക്കാഌള്ള ശ്രമത്തിനിടെയാണ്‌ പിടിയിലാകുന്നത്‌. കൊടകര സി.ഐ.സി.സുമേഷ്‌,എസ്‌.ഐ വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന്‌ ഇന്നലെ വൈകീട്ട്‌ ഇവരെ കോടതിയില്‍ ഹാജരാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!