കൊടകര:തൃശ്ശൂരില്‍നിന്ന് രോഗിയെ എറണാകുളത്തേക്ക് കൊണ്ടുപോകവെ ആംബുലന്‍സ് കൊടകരയില്‍ മറിഞ്ഞു. ദേശീയപാതയില്‍ ശനിയാഴ്ച അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് അപകടം. മേല്പ്പാതയ്ക്കു സമീപം ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. തൃശ്ശൂര്‍ മനക്കൊടി കുന്നത്ത് വീട്ടില്‍ ജഗദീഷിന്റെ ഭാര്യ സുനിത (28) യെയാണ് ആംബുലന്‍സില്‍ കൊണ്ടുപോയിരുന്നത്. പ്രസവത്തെ തുടര്‍ന്ന് രക്താതിസമ്മര്‍ദ്ദം മൂലം വിദഗ്ധ ചികില്‍സയ്ക്കായി ഐ.സി.യു. സംവിധാനമുള്ള ആംബുലന്‍സിലാണ് രോഗിയെ കൊണ്ടുപോയിരുന്നത്. രോഗിയെ പരിചരിക്കാന്‍ ഒരു ഡോക്ടറും നേഴ്സും ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്നു. ദേശീയപാതയില്‍കൂടി പോയ മന്ത്രി ഇബ്രാഹിംകുഞ്ഞ് അപകടത്തില്‍പ്പെട്ട് റോഡില്‍ കിടക്കുന്ന ആംബുലന്‍സ് കണ്ട് വാഹനം നിര്‍ത്തി. വേണ്ട സഹായങ്ങള്‍ അടിയന്തരമായി ഏര്‍പ്പാടാക്കാന്‍ കൂടെയുണ്ടായിരുന്ന അകമ്പടിപ്പോലീസിന് നിര്‍ദ്ദേശം നല്‍കിയാണ് മന്ത്രി പോയത്. പിന്നീട് തൃശ്ശൂരില്‍ നിന്ന് സമാന സംവിധാനങ്ങളുള്ള മറ്റൊരു ആംബുലന്‍സ് വരുത്തി രോഗിയെ ഏറണാകുളത്ത് ആസ്പത്രിയിലെത്തിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.