Breaking News

അപകടങ്ങള്‍ തുടര്‍ക്കഥയായ ഗാന്‌ധിനഗറില്‍ ഹംബുകള്‍ സ്ഥാപിച്ചു.

DSC00534കൊടകര: ഗാന്ധിനഗറില്‍ അപകടങ്ങള്‍ നിത്യസംഭവമായതോടെ ഇതിനെതിരെ മുന്‍കരുതല്‍ നടപടികളുമായി അധികൃതര്‍ രംഗത്തിറങ്ങി. ഇതിന്റെ ഭാഗമായി ഗാന്ധിനഗറില്‍ ദേശീയപാതയില്‍ നിന്നും ബസാര്‍ റോഡിലേക്ക്‌ തിരിയുന്ന ഭാഗത്ത്‌ രണ്ട്‌ ഹംപുകള്‍ സ്ഥാപിച്ചു. അടുത്ത ദിവസം തന്നെ ദേശീയപാതയില്‍ സ്ഥാപിച്ചിരിക്കുന്ന സ്‌ട്രീറ്റ്‌ ലൈറ്റുകള്‍ തെളിയിക്കാന്‍ നടപടി ഉണ്ടാകും. അപകടങ്ങള്‍ ഒഴിവാക്കുന്നതിന്‌ അടിയന്തിരനടപടിയുണ്ടായില്ലെങ്കില്‍ ദേശീയപാത ഉപരോധം ഉള്‍പ്പടെയുള്ള സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന്‌ നാട്ടുകാര്‍ കൊടകര പോലിസിനേയും ദേശീയപാത നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെ.എം.സി.കമ്പനിയേയും നേരത്തെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്‌ കൊടകര സി.ഐ. കെ.സുമേഷ്‌ മുന്‍കൈയെടുത്താണ്‌ കെ.എം.സി.അധികൃതരുടെ സഹായത്തോടെ ഗാന്ധിനഗരില്‍ സുരക്ഷാമുന്‍കരുതലുകള്‍ തുടങ്ങിയത്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!