കൊടകര: എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയനിലെ വെസ്റ്റ് കോടാലി ശാഖയില്‍ പഠനോപകരണങ്ങളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്‌തു. യൂണിയന്‍ പ്രസിഡന്റ് ഗോപി കുണ്ടനി ഉദ്‌ഘാടനം ചെയ്‌തു. ശാഖ പ്രസിഡന്റ് ശശി സംവൃത അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്‌ടര്‍ ബോര്‍ഡ് അംഗം കെ.ആര്‍.ദിനേശന്‍ ക്യാഷ് അവാര്‍ഡ് നല്‍കി. യോഗം ഡയറക്‌ടര്‍ ബോര്‍ഡ് അംഗം എ.ബി. ചക്രപാണി ശാന്തികള്‍ പഠനോപകരണം വിതരണം ചെയ്‌തു. സെക്രട്ടറി സുകുമാരന്‍, കെ.വി ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.