കൊടകര:പറപ്പൂക്കര പഞ്ചായത്ത് സോഷ്യല്‍വെല്‍ഫെയര്‍ സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ 20 ന് രാവിലെ 10 ന് നെല്ലായിയിലെ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ ഞാറ്റുവേലചന്തയും കാര്‍ഷികസെമിനാറും നടക്കും.ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ടി.വി.ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്യും.പറപ്പൂക്കര പഞ്ചായത്ത് പ്രസിഡണ്ട് പി.കെ പ്രസാദ് അധ്യക്ഷത വഹിക്കും. ഡോക്ടര്‍മാരായ കെ.രജിതന്‍,കെ.ഇ.ഉഷ എന്നിവര്‍ സെമിനാര്‍ നയിക്കും.