Breaking News

ഒരുവട്ടംകൂടി അധ്യാപകനാകാന്‍ മോഹം.

MOHANDASകൊടകര : ദേശീയഅധ്യാപകപുരസ്‌കാരനിറവിലും എ.വൈ.മോഹന്‍ദാസിന്റെ മനസ്സില്‍ ഒരുവട്ടംകൂടി അധ്യാപകനാകാന്‍ മോഹം.കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി അധ്യാപനരംഗത്തുള്ള മോഹന്‍ദാസ്‌ 2007 ലാണ്‌ പ്രധാനാധ്യാപകനാകുന്നത്‌.തൊടുപുഴ കറുത്തകുന്നേല്‍ ശ്രീധരന്‍നായര്‍ജാനകിയമ്മ ദമ്പതികളുടെ മകനാണ്‌.4 മക്കളില്‍ 3 പേരും അധ്യാപകരാണ്‌.1985 ലാണ്‌ മോഹന്‍ദാസ്‌ തൃശൂര്‍ജില്ലയില്‍ വടക്കാഞ്ചേരിക്കടുത്ത്‌ തൃക്കണായി സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനാകുന്നത്‌.തുടര്‍ന്ന്‌ ജില്ലയിലെ കോണത്തുകുന്ന്‌,ചാവക്കാട്‌ കടപ്പുറം,കാരുമാത്ര, ഓണക്കൂര്‍,എന്നിവിടങ്ങളിലെ വിദ്യാലയങ്ങളില്‍ അധ്യാപകനായി. മലയോരപ്രദേശങ്ങളിലെ കുഗ്രാമങ്ങളില്‍ സേവനം അഌഷ്‌ഠിക്കണമെന്ന ഇദ്ദേഹത്തിന്റെ തന്നെ ആവശ്യപ്രകാരം മലക്കപ്പാറ സ്‌കൂളിലേക്ക്‌ മാറി. അവിടെ പ്രധാനാധ്യാപകനായായിരുന്നു നിയമനം. എന്നാല്‍ തമിഴ്‌ മീഡിയമായിരുന്നു അവിടെ ഭാഷ.അതുകൊണ്ടുതന്നെ ഒരുമാസം മാത്രമാണ്‌ അവിടെ ജേലിചെയ്‌തത്‌.അവിടെനിന്നാണ്‌ മലയോരഗ്രാമംതന്നെയായ മററത്തൂരിലെ കോടാലി എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപകനാകുന്നത്‌.6 വര്‍ഷംമുമ്പ്‌ മോഹന്‍ദാസ്‌ കോടാലി സ്‌കൂളിലെത്തുമ്പോള്‍ സ്‌കൂള്‍കെട്ടിടം ഒഴിരെയുള്ള പ്രദേശം കാടുപിടിച്ച നിലയിലായിരുന്നു.ബാലാരിഷ്‌ടതയിലായിരുന്ന ഈ സര്‍ക്കാര്‍ സ്‌കൂളിനെ ഇദ്ദേഹത്തിന്റെ നേതത്വത്തില്‍ പി.ടി.എയുടേയും അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ മാതൃകാവിദ്യാലയമാക്കുകുയായിരുന്നു.പഞ്ചവത്സരപ്ലാനിംഗിലൂടെ സമസ്‌തമേഖലകളിലും പുതുമവരുത്തി.264 വിദ്യാര്‍ഥികള്‍ മാത്രമുണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ 545 വിദ്യാര്‍ഥികളാണുള്ളത്‌.ജില്ലയില്‍ ഇക്കുറി കൂടുതല്‍ വിദ്യാര്‍ഥികള്‍ ഒന്നാംക്ലാസിലേക്ക്‌ പ്രവേശനം നേടിയതില്‍ രണ്ടാംസ്‌ഥാനം കോടാലി സ്‌കൂളിനായിരുന്നു.സ്‌കൂള്‍കോമ്പൗണ്ട്‌ ആരെയുംകൊതിപ്പിക്കുന്ന വിധം മോനോഹരമാക്കി. ചീര, പയര്‍, വെണ്ട,വഴുതന,മത്തന്‍,കുമ്പളംകോളിഫ്‌ളവര്‍ എന്നുവേണ്ട വിത്തുംകൈക്കോട്ടും പദ്ധതിയിലൂടെ സ്‌കൂളിനെ പച്ചക്കറിത്തോട്ടമാക്കി മാറ്റി. കൂടാതെ ഔഷധസസ്യങ്ങളുടെ വന്‍ശേഖരമാണിവിടെയുള്ളത്‌.പക്ഷികളുടെ കളകളാരവംകേട്ടാണ്‌ സ്‌കൂളിലേക്ക്‌ പ്രവേശിക്കുന്നതുതന്നെ.അലങ്കാരക്കോഴികള്‍, ലൗബേര്‍ഡ്‌സ്‌, പ്രാവുകള്‍, മുയലുകള്‍, മത്സ്യസങ്കേതം എന്നുവേണ്ട ഒട്ടകം വരെ ഇവിടെ കുട്ടികള്‍ക്കായി മോഹന്‍ദാസ്‌ കൊണ്ടുവന്നു. ഇദ്ദേഹത്തിന്റെ വരവോടെ ഉപജില്ലയിലെ മികച്ചവിദ്യാലയം, ,ജില്ലാപി.ടി.എഅവാര്‍ഡ്‌, സംസ്ഥാന ജൈവവൈവിധ്യപുരസ്‌കാരം,വൃക്ഷമിത്ര പുരസ്‌കാരം എന്നിവ ഈ വിദ്യാലയത്തെത്തേടിയെത്തി.

Kodaly Schoolമികച്ച അധ്യാപകന്‍ എന്നതിലുപരി നൃത്തരംഗത്തും ഏറെ ശ്രദ്ദേയനാണ്‌ മോഹന്‍ദാസ്‌. അഡയാര്‍ കലാമണിസര്‍വകലാശാലയില്‍നിന്നും നൃത്തത്തില്‍ ഫോക്ക്‌ലോര്‍ ഡിപ്ലോമ നേടിയ ഇദ്ദേഹത്തിന്‌ നൃത്തരംഗത്ത്‌ ഒട്ടവധി ശിഷ്യരുണ്ട്‌.ഇപ്പോള്‍ കൊടകര ഉളുമ്പത്തുംകുന്നിലാണ്‌ താമസം.വിദ്യാര്‍ഥികളോടും അധ്യാപകരോടും സ്‌നേഹത്തോടെ പെരുമാറി അവരെ കൂട്ടായ്‌മയിലെ കണ്ണികളാക്കി വിജയം കൊയ്‌ത ഈ മാതൃകാ അധ്യാപകന്‌ ഒരുവട്ടം കൂടി അധ്യപകനാകണമെന്നാണ്‌ മോഹം.

റിപ്പോർട്ട്‌ : ഉണ്ണി കൊടകര

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!