കൊടകര : പശ്ചിമഘട്ടവികസന പരിപാടിയുടെ ഭാഗമായി കൊടകര പഞ്ചായത്ത് ചാലക്കുടി അവാര്‍ഡിന്റെ സഹായത്തോടെ “”മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസത്തിലൂടെ വ്യക്തിത്വവികസനം” എന്ന വിഷയത്തെക്കുറിച്ച് തേശ്ശേരി എ.യു.പി.എസ്. സ്‌കൂളില്‍ വച്ച് സെമിനാര്‍ നടത്തി. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് ഉദ്‌ഘാടനം ചെയ്‌തു. വാര്‍ഡ് മെമ്പര്‍ സജിനി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ചാലക്കുടി അവാര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഫാ. ജോസ് റാഫി അമ്പൂക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.കെ. കൊച്ചുറാണി സ്വാഗതവും അവാര്‍ഡ് ടീം ലീഡര്‍ വി.എ. ജോജന്‍ നന്ദിയും പറഞ്ഞു.