കൊടകര: മറ്റത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ രാത്രികാല ചികിത്സ പുനരാരംഭിക്കണമെന്നും കുഞ്ഞാലിപ്പാറയിലെ മെറ്റല്‍ക്രഷറിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കി ഇവിടം വിനോദസഞ്ചാരകേന്ദ്രമാക്കണമെന്നും മൂന്നുമുറി സൗഹൃദം പുരുഷസ്വയംസഹായസംഘം വാര്‍ഷികപൊതുയോഗം ആവശ്യപ്പെട്ടു. സുഭാഷ് മൂന്നുമുറി ഉദ്‌ഘാടനം ചെയ്‌തു. എം.കെ.ഉണ്ണികൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു.ചൂരക്കാടന്‍ പ്രദീപ്,ശശികുമാര്‍ കുന്നത്ത്, പ്രശാന്ത് ചൂരക്കാടന്‍,പി.കെ.തിലകന്‍, അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി എം.കെ.അജിത്‌കുമാര്‍(പ്രസി.), തിലകന്‍ പുതിയാടന്‍(സെക്ര.), ജനില്‍ കരിമ്പില്‍(ട്രഷ), ഭാസ്‌കരന്‍ പുളിക്ക(വൈസ്.പ്ര.), എം.കെ.ഉണ്ണികൃഷ്‌ണന്‍(ജോ.സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.