കൊടകര ടൗണിലെ കെട്ടിടംപൊളിച്ച കേസില്‍ 6 പേര്‍ അറസ്റ്റില്‍.

Apple

Hits: 5

kodakarakda 1 kadakalile  saadhanangal nashicha nilayilകൊടകര: കൊടകര ടൗണില്‍ ചര്‍ച്ച്‌റോഡിലെ വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം രാത്രിയുടെ മറവില്‍ പൊളിച്ചുമാറ്റിയകേസില്‍ 6 പേരെ കൊടകര പോലീസ്‌ അറസ്റ്റുചെയ്‌തു..കെട്ടിട ഉടമ നന്തിപുലം കുണ്ടനിവീട്ടില്‍ സതീര്‍ഥ്യന്‍(76), മറ്റത്തൂര്‍കുന്ന്‌ വെളുത്തേടത്ത്‌ സുനീഷ്‌(38), ആലുവ കടുങ്ങല്ലൂര്‍ മണ്ണാര്‍ക്കാട്ടില്‍ ഹാരിഷ്‌(40),ആലുവ ഉളിയന്നൂര്‍ പനഞ്ഞിക്കുഴിയില്‍ സൈഌദ്ദീന്‍(50), ഉളിയന്നൂര്‍ കോട്ടപ്പിള്ളിയില്‍ മുഹമ്മദ്‌ അസ്ലം(28), ആലുവ അശോകപുരം ചിത്രംവീട്ടില്‍ വിജയകൃഷ്‌ണന്‍(40) എന്നിവരാണ്‌ പിടിയിലായത്‌.

കൊടകര ടൊണിലെ പതിറ്റാണ്ടുകള്‍ പഴക്കമുളള കെട്ടിടം ഇക്കഴിഞ്ഞ മേയ്‌ 29 ന്‌ പുലര്‍ച്ചെയാണ്‌ സിനിമാസ്റ്റൈലില്‍ വളരെ ആസൂത്രിതമായി ടെമ്പോട്രാവലറിലെത്തിയ ഇരുപതംഗസംഘം ജെസി.ബിയും ഹിറ്റാച്ചിയും ഉപയോഗിച്ച്‌ തകര്‍ത്തത്‌. ബേക്കറികള്‍, ബാര്‍ബര്‍ഷേപ്പുകള്‍, പച്ചക്കറിക്കടകള്‍, പൂക്കടകള്‍, ആയൂര്‍വേദമരുന്നുകട, ഫേന്‍സി ഐറ്റംസ്‌ കട, പഴംകട എന്നിങ്ങനെ 12 വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമായിരുന്നു. വ്യാപാരികള്‍ക്ക്‌ അന്ന്‌ ലക്ഷക്കണക്കിഌ രൂപയുടെ നഷ്‌ടമുണ്ടായി. അന്ന്‌ കെട്ടിടം പൊളിക്കുന്നതറിഞ്ഞ്‌ സ്ഥലത്തെത്തിയ വ്യാപാരി വടക്കേത്തല ള്‍ജോയെ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. ടൊണിലെ ഓട്ടോറിക്ഷകള്‍ മുന്‍കൂര്‍ പണം നല്‍കി വാടകക്കുവിട്ടാണ്‌ കടകള്‍ പൊളിച്ചത്‌.കെട്ടിടത്തിലെ വാടകക്കാരും കടയുടമയും തമ്മിലുള്ള തര്‍ക്കമായിരുന്നു ആക്രമണത്തില്‍ കലാശിച്ചത്‌.

EverGreen

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.