ഡോണ്‍ബോസ്കോ ജി.എച്ച്. സ്കൂൾ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം.

തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ കൊടകര പഞ്ചായത്തില്‍ ടൗണിന്റെ ഹൃദയഭാഗത്തായി ഡോണ്‍ബോസ്കോ ഗേള്സ് ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.

ചരിത്രം

Don bosco School1വാഴ്ത്തപ്പെട്ട മദ൪ മറിയം ത്രേസ്യായുടെ പ്രത്യേക അനുഗ്രഹ ആശീ൪വ്വാദത്താല് സ്ഥാപിതമായ തിരുക്കുടുംബ സന്യാസിനി സമൂഹത്തിനു കീഴിലുള്ള ഡോണ് ബോസ്കോ വിദ്യാലയം കൊടകരയുടെ ഹൃദയഭാഗത്താണ‍് സ്ഥിതി ചെയ്യുന്നത് . കൊടകര സെന്റ്. ജോസഫ്സ് ദേെവാലയത്തെ തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്ന സെന്റ്.ഡോണ് ബോസ്കോ വിദ്യാലയം 1948 – ല് ആണ‍് സ്ഥാപിതമായത്. 3 -ം ക്ളാസ്സ് വരെ വരെ മാത്രമുണ്ടായിരുന്ന വിദ്യാലയം 1962 – ല് ഒരു യു. പി..സ്കൂൂള് ആയും 1982 – ല് ഹൈസ്കൂൂള് ആയും ഉയ൪ത്തപ്പെട്ടു. സെന്റ്. ഡോണ് ബോസ്കോയെ ഒരു സെക്കന്ററി സ്കൂൂള് ആയി ഉയ൪ത്തണമെന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത് കേരള ട്രാന് സ്പോര്ട്ട് മന്ത്രിയായിരുന്ന ശ്രീ. ലോനപ്പന് നമ്പാടനാണ‍്.

ഹൈസ്കൂൂള് ആയി ഉയ൪ത്തപ്പെട്ടതിനു ശേഷം 1982 – 84 വരെയുള്ള കാലയളവില് റവ. സി. ജോണ് ഫിഷര് ആണ‍് ഹെഡ് മിസ്ട്രസ്സ് ആയിരുന്നത്. 1984 – 98 കാലയളവില് സി .ആനി ഗ്രെയ്സും 1999 മുതല് സി. സെലിന് മരിയയും സ്കൂൂളിന്റെ ഭരണസാന്നിദ്ധ്യം ഏറ്റെടുത്തു വരുന്നു.1985-ലെ ആദ്യ എസ്. എസ്. എല്. സി ബാച്ചില് 90% വിജയം നേടാന് സാധിച്ചുള്ളൂവെങ്കിലും തുട൪ന്നിങ്ങോട്ട് എല്ലാ വ൪ഷങ്ങളിലും 100% എന്ന വിജയം നില നി൪ത്താന് സാധിച്ചു. 1992 – ല് സ്കൂൂള് , ഹൈസ്കൂൂള് ആയതിന്റെ ദശവത്സരാഘോഷങ്ങള് നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട വനം വകുപ്പു മന്ത്രി കെ. പി. വിശ്വനാഥന്, ശ്രീ. ലോനപ്പന് നമ്പാടന് എം. എല്. എ. എന്നിവരാണ‍് പ്രസ്തുത യോഗത്തെ അവിസ്മരണീയമാക്കിയത്.

തൃശ്ശൂ൪ ജില്ലാ പ്രവൃത്തി പരിചയ മേളയില് വ൪ഷങ്ങളായി ഓവറോള് ചാംപ്യന്മാരായ സെന്റ്. ഡോണ് ബോസ്കോ വിദ്യാലയത്തിനു തിലകക്കുറിയായി മാറി സ്റ്റേറ്റ് തലത്തില് ആതിര സുദ൪ശനു അംബ്റല്ല മേക്കിംങിനുു ലഭിച്ച ഒന്നാം സമ്മാനം. കലാകായികരംഗങ്ങളില് ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കുന്ന ഈ സ്കൂൂളിലെ വിദ്യാ൪ത്ഥികള് നീന്തല് മത്സരങ്ങളില് വ൪ഷങ്ങളായി സബ് ജൂനിയ൪, ജൂനിയ൪ തലങ്ങളില് ഒന്നാം സ്ഥാനം നില നി൪ത്തി പോരുന്നു. ചാലക്കുടി ഉപജില്ലയിലെ മികച്ച നിലവാരം പുല൪ത്തുന്ന സ്കൂൂളില് ഒന്നായ സെന്റ്. ഡോണ് ബോസ്കോ പഠനത്തിനൊപ്പം പാഠ്യേതരപ്രവ൪ത്തനങ്ങള്ക്കും ഊന്നല് നല്കി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണു നടത്തപ്പെടുന്നത്.

സ്പോ൪ട്സ്, ഗെയിംസ്, സോഷ്യല് സ൪വ്വീസ്, ഗൈഡിംങ് യൂണിറ്റ്, മോറല് എഡ്യുക്കേഷന്, ക്ലബ് ആക്ടിവിറ്റീസ്, കെ. സി. എസ്. എല്., തിരുബാല സഖ്യം, സാഹിത്യസമാജം, പി. ടി. എ എന്നിവ ഇവിടെ സജീവമായി പ്രവ൪ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

Don bosco School23-9-1974 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ആദ്യകാലത്ത് നിര്‍മ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സര്‍ക്കാര്‍ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി രണ്ട് മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,

പാചകപ്പുര, ലൈബ്രറി റൂം, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, എഡ്യുസാറ്റ് കണക്ഷന്‍, എല്‍.സി.ഡി. പ്രൊജക്ടര്‍, ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

ഇപ്പോൾ പഴയ കെട്ടിടം പൂർണ്ണമായും നീക്കം ചെയ്തു. ആ സ്ഥലത്ത് അത്യാധുനിക സ്വകാര്യങ്ങൾ ഉള്ള പുതിയ കെട്ടിടം പണി കഴിച്ചു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഭാരത് സ്‌കൗട്ട് യൂണിറ്റ്.
ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിന്‍.
വിദ്യാരംഗം കലാ സാഹിത്യ വേദി.
പരിസ്ഥിതി ക്ലബ്ബ്
വിവിധ ക്ലബ്ബ് യൂണിറ്റുകള്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!