കൊടകര: ഗ്രീന്‍ പുതുക്കാട് പദ്ധതിയിലെ നക്ഷത്രവനമൊരുക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. ആലത്തൂര്‍ എ.എല്‍.പി. സ്‌കൂളില്‍ രോഹിണി നക്ഷത്രക്കാരിയായ ടി.എം. ആദിത്യയ്ക്ക് ഞാവല്‍മരത്തൈ നല്‍കിക്കൊണ്ട് കവി രാപ്പാള്‍ സുകുമാരമേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉമേഷ് കൃഷ്ണന്‍ അധ്യക്ഷനായിരുന്നു. കെ.കെ.ഷീല, സുനിത, സി.ജി.അനൂപ് എന്നിവര്‍ സംസാരിച്ചു.
നെല്ലായി സെന്റ് മേരീസ് ദേവാലയാങ്കണത്തില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ.രാജേഷ്, വികാരി ഫാ. ബെന്നി കരുമാലിക്കല്‍, കെ.വി.രാമകൃഷ്ണന്‍, ജോസ് ജെ. കാളന്‍, തോമസ് ചുരക്കല്‍, ഡാന്റീസ് കൈപ്പിള്ളിപറമ്പില്‍, ഡേവീസ് പൊഴോലിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കടമ്പോട് എ.എല്‍.പി. സ്‌കൂളില്‍ പരിസ്ഥിതിപ്രവര്‍ത്തകന്‍ എം. മോഹന്‍ദാസ് വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.കെ. ഇന്ദിര നേതൃത്വം നല്‍കി.
വെള്ളിക്കുളങ്ങര പോലീസ് സ്‌റ്റേഷന്‍ അങ്കണത്തില്‍ ചാലക്കുടി ഡിവൈഎസ്പി ടി.കെ.തോമസ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കോടശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശി അധ്യക്ഷനായി. മറ്റത്തൂര്‍ പഞ്ചായത്തംഗങ്ങളായ മോളി തോമസ്, ക്ലാര ജോണി, കൊടകര സിഐ കെ.സുമേഷ്, വെള്ളിക്കുളങ്ങര സബ് ഇന്‍സ്‌പെക്ടര്‍ കെ.കെ.തോമസ്, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.ജി. വരരുചി എന്നിവര്‍ സംസാരിച്ചു.
കടപ്പാട് : മാതൃഭൂമി
ചെമ്പുചിറ ഗവ . ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ശിവദാസന്‍ നിര്‍വഹിച്ചു .
വരന്തരപിള്ളി അസംഷൻ ഹൈ സ്കൂളിൽ മാർ റാഫേൽ തട്ടത്തിൽ ഉദ്ഘാടനം നിര്‍വഹിച്ചു.
നെല്ലായി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഡോ. ഷാജു നെല്ലായി ഉദ്ഘാടനം നിര്‍വഹിച്ചു.
ആലത്തൂർ സ്കൂളിൽ കവി രാപ്പാൾ സുകുമരമേനോൻ ഉദ്ഘാടനം നിര്‍വഹിച്ചു.
മടപ്പിള്ളികാവ് ക്ഷേത്രം – മുപ്ലിയം
നെല്ലായി പള്ളിയിൽ മാർ പൌളി കണ്ണുക്കടാൻ ഉദ്ഘാടനം നിര്‍വഹിച്ചു.
വെള്ളികുളങ്ങര പോലീസ് സ്റ്റേഷനിൽ – ഡി വൈ എസ് പി ശ്രി.ടി.കെ തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.
കാമ്പുസ്സുകളിൽ വിവിധ തരം ഔഷധ ചെടികൾ നാട്ടുകൊണ്ടായിരുന്നു നക്ഷത്രവനം പദ്ധതക്ക് തുടക്കമായത് .