Breaking News

മേളകലാ സംഗീതസമിതി വാര്‍ഷികവും സുവര്‍ണമുദ്രസമര്‍പ്പണവും

കൊടകര: മേളകലാസംഗീതസമിതിയുടെ വാര്‍ഷികാഘോഷവും സുവര്‍ണമുദ്രസമര്‍പ്പണവും സമാദരണവും കൊടകര പൂനിലാര്‍ക്കാവ്‌ കാര്‍ത്തിക ഭജനമണ്‌ഡപത്തില്‍ നടന്നു. കെ.പി.ധനപാലന്‍ എം.പി ഉദ്‌ഘാടനം ചെയ്‌തു. പെരുവനം കുട്ടന്‍മാരാര്‍ അധ്യക്ഷത വഹിച്ചു. വാദ്യകുലപതികളായ കേളത്ത്‌ അരവിന്ദാക്ഷമാരാര്‍, തൃക്കൂര്‍ ഉണ്ണികൃഷ്‌ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ദേശീയ അധ്യാപക ജേതാവ്‌ എ.വൈ.മോഹന്‍ദാസിനെ കേരളസംഗീതനാടക അക്കാദമി സെക്രട്ടറി ഡോ.പി.വി.കൃഷ്‌ണന്‍ നായര്‍ ഉപഹാരം നല്‍കി ആദരിച്ചു. മേളകലാസമിതിയുടെ യുവകലാകാരഌള്ള സുവര്‍ണമുദ്ര ചടങ്ങില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ എം.പി.ഭാസ്‌കരന്‍നായര്‍ വാദ്യകലാകാരന്‍ കൊടകര സജിക്ക്‌ സമ്മാനിച്ചു.ചെണ്ടവാദ്യകലാകാരന്‍ രാപ്പാള്‍ ശിവന്‌ ജില്ലാ പഞ്ചായത്തംഗം അജിതാരാധാകൃഷ്‌ണന്‍ ചികിത്സാധനസഹായംവിതരണം ചെയ്‌തു. വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണം ബ്ലോക്ക്‌ പഞ്ചായത്തംഗം സി.എം.ബബീഷും വാദ്യകലാപ്രാഗ്രാംഡയറിയുടെ പ്രകാശനം കൊടകര ഗ്രാമപഞ്ചായത്ത്‌ സ്റ്റാന്‍ഡിങ്ങ്‌ കമ്മിറ്റിചെയര്‍മാന്‍ കെ.ആര്‍.സോമഌം നര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ വൈസ്‌പ്രസിഡണ്ട്‌ വിനയന്‍ തോട്ടാപ്പിള്ളി,പി.എം.നാരായണന്‍,ടി.ശിവന്‍,ശ്രീധരന്‍ കളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.സമ്മേളനത്തിഌമുമ്പ്‌ സ്വീകരണഘോഷയാത്രയും ശേഷം കിഴക്കൂട്ട്‌ അനിയന്‍മാരാര്‍,കൊടകര ശിവരാമന്‍ നായര്‍,പോറോത്ത്‌ കൊച്ചനിയന്‍ മാരാര്‍, പറമ്പില്‍ നാരായണന്‍, മച്ചാട്‌ പത്മകുമാര്‍ എന്നിവര്‍ നയിച്ച ഗോപുരത്തിങ്കല്‍ പാണ്ടിമേളവുമുണ്ടായി.[divider]kda melakala accadamy

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!