Breaking News

മീന്‍ ബിരിയാണി

Fish Biriyaniമീന്‍ മാങ്ങി വന്നാ പിന്നെ നേരം ബൈകിക്കരുത്..തൊടങ്ങാം.

1.മീന്‍ പരന്ന കഷണങ്ങളാക്കിയത് -അര കിലോ
അതല്ലെങ്കില്‍ പരന്ന മീന്‍.(അയക്കൂറയായാല്‍ നല്ലത്)
ഫ്രൈ ചെയ്യാന്‍ തയ്യാറാക്കുന്നതു പോലെ തയ്യാറാക്കുക.
2.മുളകുപൊടി -അര ടേബിള്‍ സ്പൂണ്‍ (ടെബിള്‍ ഇല്ലെങ്കില്‍ സാദാരണ സ്പൂണ്‍ ആയാലും മതി.സാദാരണ പാചകപോസ്റ്റിന്റെ സ്റ്റൈല്‍ വരാന്‍ വേണ്ടി അങ്ങനെ പറയുന്നതാ..)
3.മഞ്ഞള്‍പ്പൊടി അര ടേബിള്‍ സ്പൂണ്‍
4.ഉപ്പ് -കുറച്ച്
5.സവാള കനം കുറച്ചരിഞ്ഞത് -2
6.ഇഞ്ചി ചതച്ചത് -1 കഷണം
7.വെള്ളുള്ളി..5 അല്ലി
8.ഉള്ളി -ഒന്നര കപ്പ്
9.പച്ചമുളക് -10
10.തക്കാളി.2 എണ്ണം
11.പെരുംജീരകം -1 ടീസ്പൂണ്‍
12.ഗരംമസാല -അര ടീസ്പൂണ്‍
13.ബിരിയാണി മസാല- 4 സ്പൂണ്‍.
14. ഉപ്പ് -പാകത്തിന്

ഇനി പാകം ചെയ്യുന്ന വിധം

മീന്‍ കഷണങ്ങള്‍ കഴുകി തുടച്ച് ജെക്കിയെടുത്ത്‌ ഉപ്പും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും തേച്ച് അധികം മുക്കാതെ വറുത്തു കോരുക.6 മുതല്‍ 14 വരെയുള്ള ചേരുവകള്‍ അല്പം എണ്ണയില്‍ മൂപ്പിച്ചെടുക്കുക.എല്ലാം ചേര്‍ന്ന് മസാല റെഡിയാവുമ്പോ വറുത്തെടുത്ത മീന്‍ അതില്‍ ചേര്‍ക്കുക.മസാല ചേരാന്‍ കുറച്ചു നേരം വെക്കുക..ഇപ്പോ മസാല റെഡി…പിള്ളാരും പൂച്ചയുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അതൊരു ഭാഗത്ത് നീക്കിവെക്കുക.

ഇനി ചോറ് ഉണ്ടാക്കുന്ന വിധം

ബിരിയാണി അരി രണ്ട് കി.ഗ്രാം (10 ഗ്ലാസ്) വെള്ളം 15 ഗ്ലാസ് സവാള അരിഞ്ഞത് ഒരെണ്ണംഡാല്‍ഡ, നെയ്യ് 200 ഗ്രാം വീതം
ഗരം മസാല കൂട്ട് ഒരു ചെറിയ പാക്കറ്റ് അണ്ടിപ്പരിപ്പ്, മുന്തിരി 50 ഗ്രാം വീതംബിരിയാണി കളര്‍ പാലില്‍ കലക്കിയത് ഒരു ടീസ്പൂണ്‍(ഇതു മാറ്റി വെക്കുക,പിന്നീട് മത്രം ആവശ്യം വരും..)പനിനീര്‍ മൂന്ന് വലിയ സ്പൂണ്‍ചെറുനാരങ്ങനീര് ഒരു വലിയ നാരങ്ങയുടേത് ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ ഡാല്‍ഡയും നെയ്യും ചേര്‍ത്ത് ഉരുക്കി എടുക്കുക.അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്തെടുക്കുക. അതേ നെയ്യില്‍ സവാള നീളത്തില്‍ മുറിച്ചത് വഴറ്റുക. ഇതോടൊപ്പം തന്നെ ഗരംമസാല കൂട്ടും അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവയും ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് അരി വേവാനാവശ്യമായ വെള്ളം ഒഴിക്കുക. ശേഷം ചെറുനാരങ്ങാ നീരും കുറച്ച് പനിനീരും പാകത്തിനുള്ള ഉപ്പും ചേര്‍ത്ത് അടച്ചുവെക്കുക. വെള്ളം വെട്ടിത്തിളയ്ക്കുമ്പോള്‍ അരി കഴുകി ഇടുക.(വെള്ളം വെട്ടിത്തിളക്കുന്നില്ലെന്ന് കരുതി വടിവാളെടുത്ത് വെട്ടാനൊന്നും നിന്നേക്കരുത്..അത് വേറെ കണ്ണൂര്‍ ഇതു വേറെ കണ്ണൂര്‍.)തീ കുറച്ച് വെള്ളം വറ്റിച്ചെടുക്കണം. ചോറ് വേവിക്കുമ്പോള്‍ ഇടയ്ക്കിടെ മറിച്ചിടണം. ചോറ് ഏകദേശം വെന്ത് പാകമായാല്‍ മുകളില്‍ പനിനീര്‍ കുടഞ്ഞ് അടുപ്പില്‍ നിന്നും വാങ്ങുക.

ഇനി ധം ഇടുന്ന വിധം.————

ബിരിയാണി ചെമ്പില്‍ നെയ്യ് പുരട്ടി താഴെ നേരത്തെ തയ്യാറാക്കിയ മീനും മസാലയും നിരത്തുക. അതിനു മീതെ മല്ലിയില, പൊതിനയില, കറിവേപ്പില എന്നിവ വിതറിയശേഷം പകുതി ചോറ് നിരത്തുക. നിരത്തിയ ചോറിനു മുകളില്‍ പാലില്‍ കലക്കിവെച്ച ബിരിയാണി കളര്‍ കുടയുക. കുറച്ച് സവാള വറുത്തതും അണ്ടിപ്പരിപ്പ് വറുത്തതും ഇതിനു മുകളില്‍ വിതറുക.ബാക്കിയുള്ള ചോറ് വീണ്ടും ഇതിന്റെ മുകളില്‍ നിരത്തുക. ഇങ്ങനെ ചോറും മസാലയും തീരുന്നതുവരെ ഇടവിട്ട് നിരത്തുക. ഏറ്റവും മുകളില്‍ വറുത്ത് വെച്ചിരിക്കുന്ന സവാള, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ നിരത്തി മുകളില്‍ വളരെ കുറച്ച് ഗരംമസാലയും വിതറുക.പാത്രം അടച്ച് അലുമിനിയും ഫൊയില്‍ കൊണ്ട് നല്ല വണ്ണം അടച്ചു മുകളില്‍ പാത്രത്തിന്റെ അടപ്പും വെച്ചു മുകളില്‍ ഒരു ചിരട്ട കത്തിച്ചു വെക്കുകയോ ഭാരമുള്ള ഒരു വസ്തു വെക്കുകയോ ചെയ്യുക.താഴെ ചെറുതീയില്‍ ചൂടാക്കുക..15 മിനുട്ട് നേരം ദമ്മില്‍ വേവിക്കുക.ഇനി അലുമിനിയം ഫോയല്‍ മാറ്റി ചൂടോടെ വിളമ്പാം…വിളമ്പുമ്പോള്‍ ശ്രദ്ദിക്കേണ്ടത്..ആദ്യം മുകളില്‍ നിന്ന് ചോറ് മാത്രം മറ്റൊരു പാത്രത്തിലേക്ക് മാറ്റിയിടുക..ശേഷം താഴെയുള്ള മസാലയും മീന്‍ കഷണങ്ങളും ഓരോ പ്ലൈറ്റിലും അല്പം വിളമ്പുകയും ശേഷം മുകളില്‍ മാറ്റിവെച്ച ചോറ് മാത്രം വിളമ്പിയാല്‍ കഴിക്കുന്നവര്‍ക്ക് കൂടുതല്‍ മസാല വേണ്ടവര്‍/വേണ്ടാത്തവര്‍ എന്ന രീതിയില്‍ ആസ്വദിച്ച് കഴിക്കാന്‍ പറ്റും..

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!