കൊടകര : പേരാമ്പ്ര ചെറുകുന്ന് സ്വദേശിയായ കുഴിക്കാട്ടുശ്ശേരി കളരിക്കല്‍ ഉണ്ണികൃഷ്‌ണന്‍ (വയസ്സ് 47) ഹൃദയശസ്‌ത്രക്രിയയ്‌ക്കുവേണ്ടി അമൃത ഹോസ്‌പിറ്റലില്‍ ചികിത്സയിലാണ്. കല്‍പ്പണി തൊഴിലാളിയായിരുന്ന ഉണ്ണികൃഷ്‌ണന് മുന്‍പൊരു തവണ ഹൃദയശസ്‌ത്രക്രിയ നടത്തിയതുമൂലം ഇദ്ദേഹത്തിന്റെ കുടുംബം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. ഇദ്ദേഹത്തിന് വീണ്ടും അയോസിക് വാല്‍വിന് ഓപ്പറേഷന്‍ നടത്തുന്നതിന് അഞ്ച് ലക്ഷം (5 ലക്ഷം) രൂപയോളം ആവശ്യമാണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടഌഭവിക്കുന്ന ഇദ്ദേഹത്തിന്റെ ചികിത്സാചെലവിനായി കൊടകര ഗ്രാമപഞ്ചായത്തിലെ 11 ാം വാര്‍ഡ് മെമ്പര്‍ ലത ഷാജു കണ്‍വീനറായി ഒരു ചികിത്സാസമിതി രൂപീകരിച്ച് പേരാമ്പ്ര സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ ഒരു അക്കൗണ്ട് രൂപീകരിക്കുകയും ചെയ്‌തിട്ടുണ്ട്. ആയതിലേക്ക് സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുന്നു. സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് പേരാമ്പ്ര ബ്രാഞ്ച് അക്കൗണ്ട് നമ്പര്‍ : 0150053000044394 ഐ.എഫ്.എസ്.സി. എസ്.ഐ.ബി.എല്‍. 0000150.