കല്ലേറ്റുംകര റെയില്‍വേ മേല്‍പ്പാലത്തിന് സമീപം കണ്ടെയ്നര്‍ ലോറി മറിഞ്ഞു.

Apple

Hits: 0

Lorry AccidentOLYMPUS DIGITAL CAMERAകല്ലേറ്റുംകര : കല്ലേറ്റുംകര റെയില്‍വേ മേല്‍പ്പാലത്തിന് സമീപം കണ്ടെയ്നര്‍ ലോറി  മറിഞ്ഞു. അപകടത്തില്‍ ലോറി ഡ്രൈവറും ക്ലീനറും പരിക്കുകളൊന്നുമേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

പതിമൂന്ന് ടണ്‍ കശുവണ്ടിയുമായി മുരിയാട് കശുവണ്ടി ഫാക്ടറിയിലേക്ക് വരികയായിരുന്ന കെ.എല്‍ – 43 എ – 6564 കണ്ടെയ്നര്‍ ലോറിയാണ് കല്ലേറ്റുംകര മേല്‍പ്പാലത്തിന് സമീപം വെച്ച് മറിഞ്ഞത്. മറിയുന്നതിനു മുമ്പായി ലോറി മേല്‍പ്പാലത്തിന് സമീപത്തെ കീറ്റിക്കല്‍ ആര്‍ക്കേഡിന് മുന്നിലായി പാര്‍ക്ക് ചെയ്തിരുന്ന ആറോളം ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചിരുന്നു. രണ്ട് ബൈക്കുകള്‍ കണ്ടെയ്നറിന് അടിയില്‍പ്പെട്ട് പൂര്‍ണ്ണമായും തകര്‍ന്നു.ലോറി മറിഞ്ഞതിനെത്തുടര്‍ന്ന്‍ തൊട്ടടുത്ത ബില്‍ഡിങ്ങിന് മുന്നിലുള്ള ചവിട്ടുപടിയും ഹോളോബ്രിക്കുകളും ഭാഗീകമായി തകര്‍ന്നു. റോഡില്‍ വേണ്ടത്ര വെളിച്ചം ഇല്ലാത്തതുമൂലം കൃത്യമായി ലോറി വളയ്ക്കാന്‍ സാധിക്കാത്തതാണ് അപകട കാരണം.

കല്ലേറ്റുംകര റെയില്‍ വേ മേല്‍പ്പാലത്തില്‍ വഴിവിളക്കുകള്‍ പ്രവര്‍ത്തിക്കാത്തതും സിഗ്നല്‍ ലൈറ്റില്ലാത്തതും ദിശാ ബോര്‍ഡില്ലാത്തതും മൂലം ഇവിടെ അപകടങ്ങള്‍ പതിവായിരിക്കുകയാണ്.

Courtesy : irinjalakudaweb

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.